Home entertainment ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്, നമ്മൾ കണ്ടതും അടുത്തതും, എല്ലാം മായാജാലം പോലെയായിരുന്നു- ഭാവന

ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്, നമ്മൾ കണ്ടതും അടുത്തതും, എല്ലാം മായാജാലം പോലെയായിരുന്നു- ഭാവന

മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. കന്നഡ നടൻ നവീനെ വിവാഹം ചെയ്ത ഭാവന ഇപ്പോൾ തന്റെ പ്രണയകാലത്തെക്കുറിച്ച്‌ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു. 2018ലാണ് ഭാവനയും നവീനും വിവാഹിതരാകുന്നത്. വിവാഹശേഷം അഭിനയരംഗത്ത് തിരിച്ചുവരവ് നടത്തിയിരുന്നു താരം. 96ന്റെ കന്നഡ റീമേക്കിൽ നടി നായികയായി എത്തി. കന്നഡ ഭാഷയിൽ നടി സജീവമാണ്

9 വർഷങ്ങൾക്കു മുമ്പ് റോമിയോ എന്ന കന്നഡ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റോമിയോയുടെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു നവീൻ. ”റോമിയോ എന്ന സിനിമയുടെ എട്ടാം വർഷമാണിന്ന്. നമ്മുടെ ഒമ്പതാം വർഷവും. ആ സിനിമയാണ് എനിക്ക് നിന്നെ തന്നത്. എന്റെ റോമിയോ………നമ്മൾ കണ്ടതും അടുത്തതും..എല്ലാം മായാജാലം പോലെയായിരുന്നു…നിന്നെ എന്നോടൊപ്പം കൂട്ടാൻ ഞാനെടുത്ത തീരുമാനവും..നന്ദി…എന്റെ ജീവിതത്തിലേക്ക് വന്നതിന്…….നിനക്കായി എന്നെ ഉഴിഞ്ഞുവയ്ക്കാൻ എന്നെ തോന്നിച്ചതിനും…ഒരുമിച്ചുള്ള ഒൻപതാം വർഷം…” ഭാവന കുറിച്ചു