പബ്ലിസ്‌റ്റിയുടെ ആവശ്യമില്ല, ഇവിടെ വേർതിരിവൊന്നുമില്ല, ഞങ്ങൾ എല്ലാവരോടും മാന്യതയോടു കൂടി പെരുമാറുന്നു- പാർവതി

സംവിധായിക വിധു വിൻസന്റ് ഡബ്ല്യു.സി.സിയിൽ നിന്ന് രാജിവെചച്തുമായി ബന്ധപ്പെട്ട് പലതരത്തിലുള് വിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. പാർവതി തിരുവോത്തിനടക്കമെതിരെ വിധു വിമർശനം ഉന്നയിച്ചിരുന്നു. .നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമർശനം. ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിന്റെ തിരക്കഥ പാർവതിക്ക് നൽകി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചുവെന്നുമാണ് വിധു കുറിപ്പിൽ പറഞ്ഞത്.

ഇപ്പോളിതാ താൻ സംഘടനയ്‌ക്കൊപ്പമെന്ന് പരോക്ഷമായി പറഞ്ഞ് നടി പാർവതി തിരുവോത്ത്. ഡബ്ല്യു.സി.സി എന്ന് എഴുതിയ ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം രംഗത്തെത്തിയത്.ആൽബർട്ട് കാമുസിന്റെ വരികൾ ഉദ്ധരിച്ച്‌ കൊണ്ടാണ് തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

‘ശീതകാലത്തിന്റെ മരവിപ്പിക്കുന്ന തണുപ്പിലാണ് എന്റെ ഉള്ളിലെ ആരാലും കീഴ്‌പ്പെടുത്താനാകാത്ത വേനലിനെ ഞാൻ കണ്ടെത്തിയത്. ഇതാണ് എന്റെ സന്തോഷം. കാരണം ഈ ലോകം മുഴുവൻ എന്നെ തളർത്താൻ ശ്രമിച്ചാലും അതിനേക്കാളൊക്കെ ശക്തമായ ഒന്ന് എന്റെ ഉള്ളിൽ തന്നെയുണ്ട്, എന്തിനോടും പൊരുതാൻ ശക്തിയുള്ള ഒന്ന്’ എന്ന ആൽബർട്ട് കാമുവിന്റെ വരികളാണ് പാർവതി പോസ്റ്റ് ചെയ്തത്. ആർക്കും തോൽപ്പിക്കാനാകാത്ത എന്റെ വേനൽ ഡബ്ല്യുസിസി എന്നും പാർവതി കൂട്ടിച്ചേർത്തു. ഇതിനു പുറമെ ഡബ്ല്യൂസിസി എന്ന് എഴുതിയ ചിത്രം തന്റെ ഫേസ്ബുക്ക് പേജിന്റെ കവർഫോട്ടോയായി മാറ്റിയും നടി തന്റെ പ്രതികരണം അറിയിച്ചു.

മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംഘടനയുടെ നിലപാട് വിശദീകരിച്ചിരുന്നത് വിധു വിൻസന്റായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന്, സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് 2018ൽ ഡബ്ല്യു.സി.സി രൂപീകരിച്ചത്.