Home crime കോഴിക്കോട് ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ച കേസ്, കാമുകൻ മുഹമ്മദ് അമൽ പോലീസ് പിടിയിൽ

കോഴിക്കോട് ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ച കേസ്, കാമുകൻ മുഹമ്മദ് അമൽ പോലീസ് പിടിയിൽ

കോഴിക്കോട് വിവാഹ വാഗ്ദാനം നൽകി യുവതിയെ ഒരുവർഷമായി താമസിപ്പിക്കുകയും തുടർന്ന് വാടക വീട്ടിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകൻ മുഹമ്മദ് അമൽ പിടിയിൽ.കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ 22 കാരി ആദിത്യ ചന്ദ്രയെ ഈ കഴിഞ്ഞ ജൂലൈ 13നാണ് കോഴിക്കോട് ഗണിപതിക്കുന്നിലെ വാടകമുറിയിൽ ദൂരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.ട്ടു ആദിത്യയുടെ ദുരൂഹ മരണവുമായി ബന്ധപെട്ടു മുഹമ്മദ് അമലിനെ നേരത്തെ പോലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചെങ്കിലും പിന്നാലെ ഇതിനെതിരെ വിമർശനം ഉയർന്നതോടെയാണ് പ്രതിയെ പോലീസു കസ്റ്റഡിയിൽ എടുക്കാൻ തീരുമാനമായത്.

ഇതിനിടെ, പ്രതിയ്‌ക്കെതിരെ ആദിത്യയുടെ മറ്റൊരു സുഹൃത്ത് നടത്തിയ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖകളും പുറത്തുവന്നു. മരണശേഷം ആദിത്യയുടെ സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകൾ നീക്കം ചെയ്തത് മുഹമ്മദ് അമലാണ്. പ്രതി കൂടുതൽ പെൺകുട്ടികൾക്ക് ലഹരി നൽകാൻ ശ്രമിച്ചെന്നും ആദിത്യയെയും ലഹരി മാഫിയയുടെ ഭാഗമാക്കാൻ പദ്ധതിയിട്ടിരുന്നെന്നും സുഹൃത്ത് പറഞ്ഞു. ജൂലൈ 13-നാണ് ആദിത്യ ചന്ദ്ര (22) നെ കോഴിക്കോട് മേത്തോട്ട് വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയായ മുഹമ്മദ് അമൽ വിവാഹ വാഗ്ദാനം നൽകിയതിനെ തുടർന്ന് ഇരുവരും ഒരുമിച്ചായിരുന്നു താമസം.

ഒന്നര വർഷത്തോളമായി അമൽ മുഹമ്മദും ആദിത്യ ചന്ദ്രയും പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. എന്നാൽ അമലിന്റെ ലഹരി ഉപയോഗത്തിന്റെ പേരിൽ ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങളായിരുന്നു. തുടർന്ന് ആദിത്യ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചിരിക്കവെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, പുരുഷന്മാരെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവതിയുടെ വാർത്തയും പുറത്ത് വരികയാണ് .തമിഴ്നാട്ടിലെ മൈലാപ്പൂർ സ്വദേശിയായ മഞ്ജുള എന്ന 40 കാരിയാണ് ഡോക്ടർ, ബിസിനസുകാരൻ, എഞ്ചിനീയർ തുടങ്ങി നിരവധി വമ്പന്മാരെ സോഷ്യൽ മീഡിയയിലൂടെ വശീകരിച്ച് പറ്റിച്ചത്.

വിവാഹിതയായ മഞ്ജുള സോഷ്യൽ മീഡിയയിലൂടെയാണ് ഇരകളെ കെണിയിലാക്കിയത്. വ്യവസായിയായ സതീഷ്‌കുമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് മഞ്ജുളയുടെ തട്ടിപ്പിനെക്കുറിച്ച് പുറംലോകമറിയുന്നത്. സതീഷ് കുമാറിനെയും മഞ്ജുള സോഷ്യൽ മീഡിയയിലൂടെയാണ് പരിചയപ്പെടുന്നത്. മൈലാപ്പൂരിൽ ഒരു സ്ഥാപനം നടത്തി വരികയാണെന്നായിരുന്നു ഇവർ ബിസിനസുകാരനോട് പറഞ്ഞിരുന്നത്. പിന്നീട് ഫോൺ നമ്പരുകൾ കൈമാറി. വാട്ട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും സന്ദേശങ്ങൾ അയയ്ക്കാൻ തുടങ്ങി. യുവതി തൻറെ നിരവധി ചിത്രങ്ങളും അയച്ച് തന്നിരുന്നതായി വ്യവസായി നൽകിയ പരാതിയിൽ പറയുന്നു.

ഇതിനിടെ യുവതി വ്യവസായിയോട് പണം ചോദിച്ചു. പിന്നീട് സതീഷ്കുമാറിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപകീർത്തികരമായ രീതിയിൽ പോസ്റ്റുചെയ്തു. ഇതോടെയാണ് സതീഷ് ചതി മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. സതീഷ് കുമാറിനെ കൂടാതെ ഒരു ഡോക്ടർ, ഒരു ബിസിനസുകാരൻ, ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ, ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാർക്കറ്റിംഗ് മേധാവി എന്നിവരുൾപ്പെടെ നിരവധി പുരുഷന്മാരെ യുവതി വശീകരിച്ച് കെണിയിൽപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊലീസ് കേസെടുത്തോടെ മഞ്ജുള ഒളിവിൽ പോയിരിക്കുകയാണ്. യുവതിക്കെതിരെ ചെന്നൈയിലെ മൂന്ന് പോലീസ് സ്‌റ്റേഷനുകളിൽ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സതീഷ്‌കുമാറിന്റെ പരാതിയെത്തുടർന്ന് ഐടി ആക്ട് പ്രകാരം സൈബർ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മഞ്ജുളയുടെ തട്ടിപ്പ് പുറത്തുവന്നതോടെ ഭർത്താവും മകളും അവർക്കെതിരെ പരാതി നൽകിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. പ്രതിക്കായി അന്വേഷണം നടക്കുന്നുണ്ടെന്നും ഉടനെ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.