Home national നിസ്കരിക്കാൻ പറ്റാത്ത മസ്ജിദ് മുസ്ലിമിന് വേണോ ? ക്ഷേത്രത്തിന് മുകളിലുള്ള മസ്ജിദിൽ മുസ്ലിം നിസ്കരിയ്ക്കുമോ

നിസ്കരിക്കാൻ പറ്റാത്ത മസ്ജിദ് മുസ്ലിമിന് വേണോ ? ക്ഷേത്രത്തിന് മുകളിലുള്ള മസ്ജിദിൽ മുസ്ലിം നിസ്കരിയ്ക്കുമോ

മുസ്ലീങ്ങൾക്ക് ജ്ഞാനവാപി മസ്ജിദിൽ നിസ്കരിക്കാൻ കഴിയില്ല. നിസ്കാരത്തിനു തടസമാകുന്നത് അവരുടെ ശരിഅത്ത് നിയമം “ശരീഅത്ത് പ്രകാരം മുസ്ലീങ്ങൾക്ക് ജ്ഞാനവാപി മസ്ജിദിൽ നിസ്കരിക്കാൻ കഴിയില്ല. എന്തെന്നാൽ വി​ഗ്രഹാരാധന നടന്നിരുന്ന ക്ഷേത്രത്തിന്റെ മുകളിലാണ് ജ്ഞാൻവാപി മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. അവിടെ ഹിന്ദു ദേവതകളുണ്ട്. ഈ മസ്ജിദ് പണിതിരിക്കുന്നത് ക്ഷേത്രത്തിന് മുകളിലാണെന്ന് തെളിഞ്ഞാൽ സ്ഥലം ഹിന്ദുക്കൾക്ക് നൽകണം ക്ഷേത്രം നിനിയിരുന്ന സ്ഥലം ഹിന്ദുക്കൾക്ക് തിരിച്ച നൽകണം എന്ന ആവശ്യം ഉന്നയിക്കുമ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഈ നിസ്കരം നടത്താൻ കഴിയില്ല എന്നത് തന്നെയാണ്

വാരണാസിയിലെ ജ്ഞാൻവാപി തർക്ക കേസുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പുറത്തിറക്കിയ സർവേ റിപ്പോർട്ടിൽ പ്രതികരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ക്ഷേത്രത്തിന്റെ മുകളിലാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്. ആരുടെയെങ്കിലും വാക്കുകൾ കേട്ട് പ്രശ്നം സൃഷ്ടിക്കാതെ തർക്ക സ്ഥലം മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് വിട്ടു നൽകണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.“ജ്ഞാൻവാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം സ്വയം ഹിന്ദുക്കൾക്ക് വിട്ടു നൽകുന്നതിലൂടെ സഹോദര്യം നിലനിൽക്കും. അവിടെ ഹിന്ദുക്കൾ ക്ഷേത്രം നിർമ്മിച്ച് ആരാധന തുടങ്ങട്ടെ. കുറച്ച് പേരുടെ വാക്കുകൾ കേട്ട് മുസ്ലീം സഹോദരങ്ങൾ പ്രകോപിതരാകരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ പരസ്പര ബന്ധങ്ങൾ സംരക്ഷിക്കപ്പെടുകയും സാഹോദര്യം നിലനിൽക്കുകയും ചെയ്യണം”- ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

പരിശോധന തടയണമെന്ന അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വീണ്ടും പരിശോധന നടത്തുന്നത്. ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.ജ്ഞാൻവാപി മന്ദിരത്തിന്റെ ചുവരുകളിലും തൂണുകളിലും കൊത്തിവച്ചിരിക്കുന്ന ത്രിശൂലം, സ്വസ്തിക് ചിഹ്നം, മണി, പുഷ്പത്തിന്റെ കൊത്തുപണി എന്നിവ കണ്ടെത്തിയിട്ടുണ്ട്.

ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തിയിട്ടുണ്ട്.ആദ്യ ദിവസം ചുവരുകളിലും താഴികക്കുടങ്ങളിലും തൂണുകളിലും ഉള്ള ചിഹ്നങ്ങൾ പരിശോധിച്ചു. മന്ദിരത്തിന്റെ നിർമ്മാണ ശൈലിലുള്ള പൗരാണികത രേഖപ്പെടുത്തുകയും താഴികക്കുടങ്ങളിലും തൂണുകളിലും കൊത്തിയ ചിഹ്നങ്ങൾ സർവേയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ജ്ഞാൻവാപിക്ക് സമീപം വൻതോതിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.ആദ്യ ദിവസം, സർവ്വേ ഏഴ് മണിക്കൂറോളം നേരം നീണ്ടുനിന്നു. മന്ദിരത്തിന്റെ നാല് മൂലകളിലും ഡയൽ ടെസ്റ്റ് സൂചകങ്ങൾ സ്ഥാപിക്കുകയും സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളുടെ ആഴവും ഉയരവും അളക്കുകയും ചെയ്തു. ഇതോടൊപ്പം സംഘം ചിത്രങ്ങളും പകർത്തി.

എഎസ്ഐ ടീമിൽ 37 അംഗങ്ങൾ ഉണ്ടായിരുന്നു. ഐഐടിയിൽ നിന്നുള്ള വിദഗ്ധ സംഘങ്ങളും ചേർന്നതോടെ 41 അംഗങ്ങൾ പരിശോധനയ്ക്ക് എത്തി. നാല് ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. നിലവിലുള്ള നിർമിതി മുമ്പുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് നിർമിച്ചത്. തൂണുകൾ ഉൾപ്പെടെ പല ഭാഗങ്ങളും പഴയ ക്ഷേത്രത്തിന്റെ ഭാഗമാണ്. ദേവനാഗിരി, തെലുങ്ക്, കന്നട ലിപികളിലാണ് ശിലാലിഖിതങ്ങൾ കണ്ടെത്തിയത്. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു.

ഗ്യാൻവാപിയിൽ നിലനിൽക്കുന്ന മസ്ജിദിന്റെ തൂണുകളും മറ്റും സംബന്ധിച്ച് ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ ശാസ്ത്രീയ പഠനം നടത്തിയിരുന്നു. തൂണുകളിലും മറ്റും ഹിന്ദു ക്ഷേത്രങ്ങളുടേതിന് സമാനമായ കൊത്തുപണികളുണ്ടായിരുന്നെന്നും അവ രൂപമാറ്റം വരുത്തിയ ശേഷം പള്ളി നിർമാണത്തിനായി ഉപയോഗിക്കുകയായിരുന്നെന്നും സർവേ പറയുന്നു. മസ്ജിദിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മതിൽ മുൻപ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഭാഗമാണ്.ഹിന്ദു ദേവതകളുടെ ശിൽപങ്ങളും കൊത്തുപണികളുമുള്ള വസ്തുക്കൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയതായും വിവരമുണ്ട്.