ഇന്ത്യൻ ഭരണഘടനയിലെ രാമനും സീതയും ലക്ഷ്മണനും , അംബേദ്കറും രാമനെ മാർഗ്ഗദീപമാക്കി

ഭരണഘടനയെ പറ്റി വിശകലനം നടത്തിക്കൊണ്ടാണ് പുതുവർഷത്തിലെ ആദ്യത്തെ മൻ കി ബാത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ചത് രാമരാജ്യം ഭരണഘടന ശിൽപികൾക്ക് മാർഗ്ഗ ദീപമായിരുന്നു ഇത് മോഡി തന്റെ മനസിൽ നിന്നും പറഞ്ഞതല്ല വ്യക്തമായ തെളിവുകളോടെയാണ് അദ്ദേഹം ഈ വിലയിരുത്തലിനെ സമർത്ഥിച്ചത് മോദിയുടെ വാക്കുകൾ ഇങ്ങനെ. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെ കുറിച്ചാണ് ഭരണഘടനയുടെ ആ​ദ്യ പതിപ്പിൽ മൂന്നാം അദ്ധ്യായം ചർച്ച ചെയ്യുന്നത്. രസകരമെന്ന് പറയട്ടേ, ഭരണഘടനാ ശിൽപികൾ മൂന്നാം അദ്ധ്യായം ആരംഭിക്കുന്നത് ഭ​ഗവാൻ ശ്രീരാമചന്ദ്ര പ്രഭുവിന്റെയും സീതാ ദേവിയുടെയും ലക്ഷമണന്റെയും ചിത്രങ്ങളോടെയാണ്.

രാമരാജ്യം ഭരണഘടന ശിൽപികൾക്ക് മാർ​ഗദീപമായിരുന്നു എന്ന് തെളിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാരണത്താലാണ് ജനുവരി 22-ന് അയോദ്ധ്യയിൽ ദേശ ദേവന്റെ രാമ മന്ദിരം ഉയർന്നത്. കോടിക്കണക്കിന് ജനങ്ങളാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്‌ക്കെത്തിയത്. എല്ലാവരുടെയും മനസ് ഒന്നാണ്, എല്ലാവരുടെയും ഭക്തിയൊന്നാണ്, എല്ലാവരുടെയും വാക്കുകളിൽ രാമഭ​ഗവാൻ ഉണ്ട്, എല്ലാവരുടെയും ഹൃദയത്തിൽ ഭ​ഗവാൻ കുടിക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു

രാജ്യം പരമാധികാരമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിനും 75 വയസ് തികയുകയാണ്. രാമരാജ്യം ഭരണഘടനയ്‌ക്ക് മാർ​ഗദീപമായിരുന്നുവെന്നും ഭരണഘടന ശിൽപികൾക്ക് പ്രചോദനമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ജീവനുള്ള രേഖ’ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ഭരണഘടന വളരെയധികം ചിന്തകൾക്കും ചർച്ചകൾക്കുമൊടുവിലാണ് എഴുതിച്ചേർക്കപ്പെട്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രതിമാസ റോഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത് ആണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത് .കഴിഞ്ഞ പതിപ്പിൽ ശാസ്ത്രം, മാനസികാരോഗ്യം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഫിറ്റ്നസ് തടുങ്ങിയ മേഖലയിലെ വിവിധ കാര്യങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു.ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്, നടൻ അക്ഷയ് കുമാർ, ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തുടങ്ങിയ പ്രമുഖർ ആരോ​ഗ്യകാര്യത്തിലെ രഹസ്യങ്ങളും അവർ പങ്കുവച്ചിരുന്നു.

അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്ക് പിന്നാലെ നിരവധി സംഭാവനകളാണ് ദർശനത്തിന് എത്തുന്ന ഭക്തർ ക്ഷേത്രത്തിനായി നൽകുന്നത്. ഒരോ ദിവസം കഴിയുമ്പോഴും ബാലകരാമനെ ദർശിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് അയോദ്ധ്യയിൽ എത്തുന്നത്. രാമക്ഷേത്രത്തിലെത്തുന്നവർ പുഷ്പങ്ങൾ അർപ്പിക്കുന്നതിന് പുറമെ, ഉദാരമായ സംഭാവനകളും നൽകുന്നുണ്ട്.

ഒരു മാസത്തിനുള്ളിൽ 3,550 കോടി രൂപയാണ് സംഭാവനയായി ബാലകരാമന് ലഭിച്ചത്. അയോദ്ധ്യ രാമക്ഷേത്ര ഭൂമി പൂജയ്‌ക്ക് ശേഷമാണ് ക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവനകൾ നൽകി തുടങ്ങിയത്. പ്രാണ പ്രതിഷ്ഠാ ദിനത്തിൽ 3 കോടി 17 ലക്ഷം രൂപയുടെ സംഭാവനയാണ് രാംലല്ലയ്‌ക്ക് ലഭിച്ചത്. ഇതിന് ശേഷം പ്രതിദിനം 10-15 ലക്ഷം രൂപയുടെ സംഭാവനകളാണ് രാമക്ഷേത്രത്തിന് ലഭിക്കുന്നത്.
അയോദ്ധ്യ പ്രാണപ്രതിഷ്ഠയ്‌ക്കെത്തിയ നിരവധി പ്രമുഖരാണ് ക്ഷേത്രത്തിനായി സംഭാവനകൾ നൽകിയത്. ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയും കുടുംബവും അന്ന് അറിയിച്ചിരുന്നു. പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയ വേളയിലായിരുന്നു സുപ്രധാന പ്രഖ്യാപനം. പവിത്രമായ ഉദ്യമമാണ് രാമക്ഷേത്രമെന്നും ഏറെ സാംസ്കാരിക പ്രാധാന്യവും ക്ഷേത്രം അർഹിക്കുന്നുവെന്നുമാണ് സംഭാവന പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.