Home entertainment കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിക്ക് ജന്മദിനാശംസകള്‍, ഗീതുവിന് ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണിമയും

കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിക്ക് ജന്മദിനാശംസകള്‍, ഗീതുവിന് ആശംസകള്‍ നേര്‍ന്ന് ഇന്ദ്രജിത്തും പൂര്‍ണിമയും

മലയാളികളുടെ പ്രിയപ്പെട്ട നടിയും സംവിധായകയുമാണ് ഗീതു മോഹന്‍ദാസ്. ഗീതു അവസാനമായി സംവിധാനം ചെയ്ത മൂത്തോന്‍ വന്‍ ഹിറ്റായിരുന്നു. പ്രേക്ഷക നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമായിരുന്നു ഇത്. ഗീതുവിന്റെ ജന്മദിനമായ ഇന്ന് ആശംസകള്‍ അറിയച്ച് പ്രിയപ്പെട്ടവര്‍ രംഗത്ത് എത്തുന്നുണ്ട്. ഗീതുവിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഗീതുവിന്റെ ഉറ്റ സുഹൃത്തുക്കളും താര ദമ്പതികളുമായ പൂര്‍ണിമയും ഇന്ദ്രജിത്തും.

https://www.instagram.com/p/CBKRdusAVtz/?utm_source=ig_embed

18 വര്‍ഷത്തോളമായി കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിക്ക് ജന്മദിനാശംസകള്‍ എന്നാണ് ഇന്ദ്രജിത്ത് കുറിച്ചു. അത്ര തന്നെ പഴക്കമുണ്ട് ഈ ചിത്രത്തിനും എന്ന പറഞ്ഞുകൊണ്ട് ഗീതുവിനും പൂര്‍ണിമയ്ക്കും ഒപ്പമുള്ള ഒരു ചിത്രവും ഇന്ദ്രജിത്ത് പങ്കുവെച്ചു. സിനിമയ്ക്ക് പുറത്ത് വളരെ അധികം അടുപ്പം സൂക്ഷിക്കുന്ന വ്യക്തികളാണ് ഗീതുവും പൂര്‍ണിമയും. ഇരുവരുടെയും കുടുംബങ്ങള്‍ക്കിടയിലും ആ സൗഹൃദം നിലനില്‍ക്കുന്നുണ്ട്.

https://www.instagram.com/p/CBKHJ6CJiDZ/?utm_source=ig_embed

നേരത്തെ പല പ്രാവശ്യം ഗീതുവുമായുള്ള സൗഹൃദത്തെ കുറിച്ച് പൂര്‍ണിമ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കും പുറമെ നടി റിമ കല്ലിങ്കലും ഗീതുവിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ‘നിരുപാധികമായ സ്‌നേഹം, കല, ധാര്‍ഷ്ട്യം എന്നു തുടങ്ങി നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഉപയോഗിച്ച് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരൂ,’ എന്നാണ് റിമയുടെ ആശംസ.

https://www.instagram.com/p/CBKMzkuDJ_m/?utm_source=ig_embed