സ്വന്തം അച്ഛനില്‍ നിന്നും രക്ഷ നേടാന്‍ ഓടി എത്തിയ പെണ്‍കുട്ടിയുടെ അമ്മയോട് കാര്യം പറഞ്ഞപ്പോള്‍, സംഭവിച്ചത്

പലപ്പോഴും സ്ത്രീകള്‍ സമൂഹത്തില്‍ നിന്നും പല മോശം അനുഭവങ്ങളും നേരിടേണ്ട് വന്നിട്ടുണ്ട്. സ്വന്തം വീടുകളില്‍ നിന്ന് പോലും പെണ്‍കുട്ടികള്‍ക്ക് മോശമായ നോട്ടങ്ങളും തൊടലും തലോടലും ഒക്കെ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലറായ കലാ മോഹന്‍.

കല മോഹന്റെ കുറിപ്പ് ഇങ്ങനെ

മുന്‍പ് ഞാന്‍ ഈ ഇട്ട പോസ്റ്റ് ചിലരെങ്കിലും വായിച്ച് കാണും. 2012 ഇല്‍ ‘അമ്മ കൂട്ട് അവരുടെ കാമുകനായ ഓട്ടോകാരനില്‍ നിന്ന് പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കേസ് എടുത്തത്. അവളെ അന്ന്, പുനരധിവാസ കേന്ദ്രത്തില്‍ ആക്കി. കുറെ നാള്‍ കഴിഞ്ഞു ആ പെണ്‍കുട്ടി വീട്ടിലേക്കു മടങ്ങി. അവിടെ പറ്റില്ല എന്നും പറഞ്ഞു. ഈ കഴിഞ്ഞ[ 2017]ഫെബ്രുവരി മാസം , അതായത് , അന്ന് മൈനര്‍ ആയ കുട്ടി ഇന്ന് പ്രായപൂര്‍ത്തി ആയി വിവാഹം കഴിച്ച ശേഷം , കേസ് വിളിച്ചു. ഞാന്‍ ആണ് , സാക്ഷി. പരാതിക്കാരി. കോടതി മുറിയില്‍ ,അമ്മയോടും അച്ഛനോടും പീഡിപ്പിച്ച പ്രതിയോടും ഒപ്പം ആയിരുന്നു അവള്‍ വന്നത്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്.’ പക്ഷെ ,കേസ് കെട്ടിച്ചമച്ചത് എന്നാണ് അവള്‍ അവിടെ പറഞ്ഞത്. അവളുടെ അന്നത്തെ മാനസിക അവസ്ഥ എനിക്ക് നന്നായിട്ടറിയാം. ഇന്നത്തെയും. രക്ഷപെടാന്‍ തന്നെ ആയിരുന്നു..അവള്‍ ആഗ്രഹിച്ചത്.

പക്ഷെ , പുനരധിവാസ കേന്ദ്രത്തില്‍ , താമസിച്ച് തുടങ്ങിയപ്പോള്‍..അതിലും ഭേദമാണ് വീട് എന്ന് തോന്നി എന്നവള്‍ ആരോടൊക്കെയോ പറഞ്ഞു എന്നറിഞ്ഞു. ഇനി, ആര്യ. അവളും ഇതേ പോലെ വന്നു..
അവിടെ നിന്നും ഇതേ പോലെ തിരിച്ചു പോയി. പിന്നെ ആത്മഹത്യ ചെയ്തു. അടുത്തതും , ഞാന്‍ മുന്‍പ് ഇട്ട പോസ്റ്റ് ആണ്. സ്വന്തം അച്ഛനില്‍ നിന്നും രക്ഷ നേടാന്‍ ഓടി എത്തിയ പെണ്‍കുട്ടിയുടെ അമ്മയോട് കാര്യം പറഞ്ഞപ്പോള്‍. എന്നോടവര്‍ അട്ടഹസിച്ചു. എന്നിട്ടു , എന്റെ മോളെ ആ സ്ഥലത്ത് കൊണ്ട് പോയി ഇടാന്‍ അല്ലെ. അവിടെ ഇതിനു മുന്‍പ് നിങ്ങള്‍ കൊണ്ടാക്കിയ പെണ്‍കുട്ടികളുടെ സ്ഥിതി എന്താണ്..?
അവരൊക്കെ തിരിച്ചു വന്നതല്ലേ..? അങ്ങേര് ഉണ്ടാക്കിയതല്ല…അങ്ങേരു അനുഭവിച്ചോട്ടെ.

ഈ മൂന്ന് സംഭവങ്ങള്‍ , എന്റെ മനസ്സില്‍ നെരിപ്പോടാണ്. പുനരധിവാസ കേന്ദ്രം എന്നാല്‍ എന്താണ്. അവിടെ ചെല്ലുന്ന കുട്ടികളെ മാനസികമായി പിന്തുണ നല്‍കി, ജീവിതത്തിലോട്ടു തിരിച്ചു കൊണ്ട് വരേണ്ട ഇടമാണ്. എന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഇന്ന് , കൊല്ലം നഗരത്തില്‍ , രണ്ടു പെണ്‍കുട്ടികള്‍ , ആത്മഹത്യ ചെയ്തു. ഇതേ പോലെ ഒരു സ്ഥാപനത്തില്‍ തന്നെ. വെറുതെ ഓരോരോ സംവിധാനങ്ങള്‍ ഉണ്ടാക്കി വെച്ചിട്ടു കാര്യമില്ല. അര്‍ഹത ഉള്ള നിയമനം നടത്തണം,. അവിടെ മുറയ്ക്ക് ആണോ കാര്യങ്ങള്‍ നടക്കുന്നത് എന്ന് വീക്ഷിക്കണം, നടപടികള്‍ എടുക്കണം.

അല്ലാതെ ആഘാതം ഏറ്റിരിക്കുന്ന മനസ്സുകളെ വീണ്ടും ക്രൂശിക്കപ്പെടുന്നു എങ്കില്‍. എന്തിനാണ് ഇത്തരം പ്രഹസനങ്ങള്‍. കൊല്ലത്ത് എന്താണ് നടന്നത് എന്ന് അറിയില്ല. നാളെ അറിയുന്ന വാര്‍ത്ത സത്യമാണോ കള്ളമാണോ എന്ന് ചികയാനും അറിയില്ല. പക്ഷെ , ഇത്തരം , സംരക്ഷണം നടത്തേണ്ട ഭവനങ്ങള്‍. മഹിളാ മന്ദിരങ്ങള്‍. അവിടെ ഉള്ള വ്യക്തികളുടെ യഥാര്‍ത്ഥ അവസ്ഥ ഒന്ന് പരിഗണിക്കുന്നത് നന്നാകും. പുനഃരധിവാസത്തിനായി അവിടെ എത്തുന്ന ഓരോ സ്ത്രീയേയും മാനസികമായി പുറം ലോകത്തേയ്ക്ക് ഭയമില്ലാത്ത നോക്കാനുള്ള ത്രാണി ഉണ്ടാകുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. തന്റേതല്ലാത്ത കാരണങ്ങള്‍ ആകട്ടെ അല്ലേല്‍ അതല്ലാതാകട്ടെ, അവരുടെ വൈകാരിക അവസ്ഥ നിരന്തരം പരിഗണിക്കണം.

https://www.facebook.com/permalink.php?story_fbid=265055968244616&id=100587674691447&__xts__[0]=68.ARAwp19kHC-Kn8NLE23dKY0oGomD-FAkmXil8zI6BejUYNs204kOyqnyF_QX8OPGWK5AGFuPAempUNJttj87_XCRoJPCtjRh3dtlBmffcLVHdPufFcLqt3QWNeKoia-afIUACp0Ct9dFGKZ-e8N-_47IvadnLiqlK7xBgVIgQDNiqcLP4G0A3CMp5o91yeBjOSkPKySlTHcpAh1ncHnufGqi5pOZ5LpIMlLm5xhCfTla4YYg_7AmzutFrKUoB-KsFTICd2W4XtfONrH8pg0KEwLbsg9_MYcClDFc2s6jlf6TAie0aIt7b2_RcaN0MNEe8zPm3vz8r1rsCHA-zg0&__tn__=-R