Home entertainment മകളെ കാണണം, ആശുപത്രിക്കിടക്കയിൽ ബാല, നില ഗുരുതരമെന്നും അല്ലെന്നും..

മകളെ കാണണം, ആശുപത്രിക്കിടക്കയിൽ ബാല, നില ഗുരുതരമെന്നും അല്ലെന്നും..

കരള്‍ രോഗത്തെ തുടര്‍ന്ന് അമൃത ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന നടന്‍ ബാല തന്റെ മകളെ കാണാമെന്നു ആഗ്രഹം പ്രകടിപ്പിച്ചതായി വാർത്തകൾ പുറത്ത്. ബാലയുമായി സംസാരിച്ചുവെന്നും ബാല മകളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും നിർമ്മാതാവ് ബാദുഷയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. താരത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നും ഐസിയുവില്‍ ആണെന്നുമുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിട്ടുള്ളത്. ബാലയുടെ ആദ്യ വിവാഹം ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഈ മകളെ കാണണമെന്നാണ് ബാല ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.

ബാലയുടെ സുഖപ്രാപ്തിയ്ക്കായി പ്രാര്‍ത്ഥനയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലെത്തി വരുന്നത്. താരത്തെ കാണാനായി നടന്‍ ഉണ്ണി മുകുന്ദന്‍ ആശുപത്രിയിലെത്തിയിരുന്നു. ബാലയുടെ രോഗാവസ്ഥയെക്കുറിച്ച് അറിഞ്ഞതോടെ എല്ലാ പിണക്കങ്ങളും മറന്ന് ഉണ്ണി മുകുന്ദന്‍ താരത്തെ കാണാനായി ആശുപത്രിയിലെത്തുകയായിരുന്നു.

ഐസിയുവില്‍ കയറി ബാലയുമായി സംസാരിച്ചെന്നും പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചിരുന്നു. ‘ബാല പൂര്‍ണ ബോധവാനാണ്. സംസാരിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. ഡോക്ടര്‍മാരുമായും ഞങ്ങള്‍ സംസാരിച്ചു. വേണ്ട എല്ലാവിധ ചികില്‍യും ലഭ്യ മാക്കും – ഉണ്ണി മുകുന്ദൻ പറയുകയുണ്ടായി.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബാല തുടർന്നും ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.

ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടറാണ്. ഒരു വര്‍ഷം മുമ്പാണ് ബാല എലിസബത്തിനെ വിവാഹം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ ബാലയുടെയും എലിസബത്തിന്റേയും അഭിമുഖങ്ങള്‍ പലപ്പോഴായി വൈറലായി മാറിയിരുന്നു. ആദ്യത്തെ വിവാഹം ഗായിക അമൃത സുരേഷുമായിട്ടായിരുന്നു. ഇരുവര്‍ക്കും ഉള്ള മകളെ കാണണമെന്നാണ് ബാല ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാര്യ ഗായിക അമൃത സുരേഷ് മകളുമായി ആശുപത്രിയിൽ എത്തുമോ എന്ന ആകാംക്ഷയിലാണ് സോഷ്യൽ മീഡിയ.