Home national ഇന്ത്യയുടെ ആദിത്യ എല്‍ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ലാഗ്‌റേഞ്ചിയന്‍ പോയിന്റില്‍ എത്തുമെന്ന് എസ് സോമനാഥ്

ഇന്ത്യയുടെ ആദിത്യ എല്‍ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനമായ ലാഗ്‌റേഞ്ചിയന്‍ പോയിന്റില്‍ എത്തുമെന്ന് എസ് സോമനാഥ്

ഇന്ത്യയുടെ ആദ്യ സുര്യ പരിവേക്ഷണ ദൗത്യമായ ആദിത്യ എല്‍ 1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്. ആദിത്യ എല്‍1 ഭൂമിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരത്തിലുള്ള ലാഗ്‌റേഞ്ചിയന്‍ പോയിന്റിലാണ് എത്തുക. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനം. ബഹിരാകാശ കാലാവസ്ഥ എന്നിവയെക്കുറിച്ചാണ് പഠിക്കുന്നത്.

സൗരയുഥത്തേക്കുറിച്ച് സുപ്രധാന വിവിരങ്ങള്‍ ലഭ്യമാക്കാനും സൂര്യന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അനാവരണം ചെയ്യാനും പദ്ധതിയിലൂടെ കഴിയും എന്നാണ് ഐഎസ്ആര്‍ഒ മേധാവി വ്യക്തമാക്കുന്നത്. 2023 ഓഗസ്റ്റ് 19നാണ് ഭൂമിയുടെ ഭ്രമണ പഥം വിട്ട് സഞ്ചാരം ആരംഭിച്ചത്. 125 ദിവസം നീണ്ട് നിന്ന യാത്രക്കൊടുവിലാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുക.

ജനുവരി ആറിന് പേടകം ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും കൃത്യസമയം പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ മേധാവി അറിയിച്ചു.