Home entertainment സുരേഷ് ഗോപി നിങ്ങളുടെ ഹൃദയം വേണമെന്ന് പറഞ്ഞാല്‍ ഞാന്‍ കൊടുക്കും- ജോയ് മാത്യു

സുരേഷ് ഗോപി നിങ്ങളുടെ ഹൃദയം വേണമെന്ന് പറഞ്ഞാല്‍ ഞാന്‍ കൊടുക്കും- ജോയ് മാത്യു

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ പിന്തുണച്ച് നടൻ ജോയ് മാത്യു രം​ഗത്ത്. ഹൃദയം വേണമെന്ന് പറഞ്ഞാലും സുരേഷ് ഗോപിയ്‌ക്ക് കൊടുക്കുമെന്ന് നടൻ ജോയ് മാത്യു പറ‍ഞ്ഞു. നിങ്ങളുടെ ഹൃദയം എനിക്ക് വേണമെന്ന് സുരേഷ് ഗോപി പറഞ്ഞാലും ഞാന്‍ കൊടുക്കും. അതാണ് ആ മനുഷ്യന്റെ കരുതൽ.

സുരേഷ് ഗോപിക്ക് വേണ്ടി ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല. പക്ഷെ അദ്ദേഹം എനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച് ചോദിക്കുന്ന ആളാണ്. പിന്നീട് അതിന് എന്ത് വേണമെന്ന് നോക്കി ഒരു പരിഹാരം കാണും. സുരേഷ് ഗോപി ഒരു ബെസ്റ്റ് ഹ്യൂമന്‍ ബിയിങ്ങാണ്. തൃശൂരില്‍ പൊരിഞ്ഞ പോരാട്ടമാണ്. ആരാണ് ജയിക്കുക എന്ന് പറയാന്‍ കഴിയില്ലെന്നും ജോയ് മാത്യു പറഞ്ഞു.

അതേ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. ഇത്തവണ തൃശൂർ ഇങ്ങെടുക്കും എന്ന വാശിയിലാണ് പാർട്ടി പ്രവർത്തകരും. കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സുരേഷ് ഗോപിയുടെ പ്രവർത്തനം. വിജയത്തിൽ കുറഞ്ഞ ഒരു ലക്ഷ്യവുമില്ലെന്ന് ആത്മവിശ്വാസത്തോടെ ആവർത്തിക്കുകയാണ് സുരേഷ് ഗോപി.