ചിലതിന് പകരമാകാൻ ഒന്നിനും കഴിയില്ല;റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ: ദിലീപ്

സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ പ്രണയത്തെ കുറിച്ച്‌ സംസാരിക്കവെ വ്യക്തി ജീവിതത്തില്‍ തനിക്കുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ചും ദിലീപ് മനസ് തുറന്നു. സ്കൂള്‍ കാലഘട്ടം മുതലുണ്ടായിട്ടുള്ള പ്രണയങ്ങളെ കുറിച്ച്‌ ദിലീപ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഒപ്പം റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍താനെന്നും ദിലീപ് പറഞ്ഞു. ‘എന്റെ ഫസ്റ്റ് ലവ് ഉണ്ടായശേഷം ഞാൻ ആ വ്യക്തിയോട് മിണ്ടിയിട്ടേയില്ല. പ്രണയം പറഞ്ഞിട്ടുമില്ല.’

‘അതിലെ കോമഡി എന്താണെന്ന് വെച്ചാല്‍ ആ കുട്ടി ഒരുപാട് പേരുടെ ഫസ്റ്റ് ലവ് ആയിരുന്നുവെന്നതാണ്. പിന്നീടാണ് ഞാൻ അത് അറിഞ്ഞത്. സ്കൂളില്‍‌ പഠിക്കുന്ന സമയമായിരുന്നു അത്. അന്ന് ആ പെണ്‍കുട്ടിയോട് മിണ്ടണമെന്ന് ഒരുപാട് ആഗ്രഹിച്ചുവെങ്കിലും നടന്നില്ല. മാത്രമല്ല ഞങ്ങള്‍ പിന്നീട് ചേർന്നത് വ്യത്യസ്തമായ രണ്ട് കോളേജിലുമായിരുന്നു. പക്ഷെ ബസ്സില്‍ വെച്ച്‌ കാണാറുണ്ടായിരുന്നു. ചിരിക്കാറുണ്ടായിരുന്നു.’

‘പിന്നെ ഞാൻ സിനിമയില്‍ വന്നശേഷം ആ കുട്ടി എനിക്ക് മെസേജ് അയച്ചു. ഞങ്ങള്‍ ബെസ്റ്റ് ഫ്രണ്ട്സായി. അതുപോലെ റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടയാളാണ് ‍ഞാൻ. മറ്റുള്ളതൊക്കെ ഫസ്റ്റ് ലവ്, ക്രഷ് ഒക്കെ മാത്രമായിരുന്നു. റിയല്‍ ലവ് ഇപ്പോള്‍ പെയിനായി പോയിക്കൊണ്ടിരിക്കുന്നു. ലവ്വില്‍ പരാജയം സംഭവിക്കുമ്പോള്‍ അതൊരു പെയിനായി ഒപ്പമുണ്ടാകും.’

‘പിന്നെ അതില്‍ നിന്നും കരകയറാൻ വേറെ പ്രണയത്തില്‍ പോയി നമ്മള്‍ ചാടും. നമ്മളെ സ്നേഹിക്കാനും കേള്‍ക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വിഷയങ്ങള്‍ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആർക്കും എപ്പോഴും സംഭവിക്കാം.”ചിലതിന് പകരമാകാൻ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു’, എന്നാണ് ദിലീപ് പറഞ്ഞത്.