Home kerala കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു, എംഎം ഹസന് വിമർശനം

കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു, എംഎം ഹസന് വിമർശനം

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരൻ തിരിച്ചെത്തി. കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തിയാണ് ചുമതല ഏറ്റെടുത്തത്. മുതിർന്ന കോൺ‌ഗ്രസ് നേതാവ് എ.കെ.ആന്റണിയെ സുധാകരൻ വീട്ടിലെത്തി സന്ദർശിച്ച ശേഷമായിരുന്നു ചുമതല ഏറ്റെടുത്തത്. ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വന്നതിനെ തുടർന്ന് അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ തത്കാലത്തേക്ക് മാറി നിന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടി വന്നതിനെ തുടർന്നാണ് സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തൽക്കാലത്തേക്ക് മാറിനിന്നത്. താൽക്കാലിക പ്രസിഡന്റായി ചുമതല ഏറ്റെടുത്ത എം.എം.ഹസൻ‌ തിരഞ്ഞെടുപ്പിനു ശേഷവും ഒഴിയാത്തത് വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു. ഹൈക്കമാൻഡ് ഇടപെട്ട് നടത്തിയ ചർച്ചകൾക്കൊടുവിലാണ് സുധാകരൻ തിരിച്ചെത്തുന്നത്.

ചുമതല ഏറ്റെടുത്തതിന് പിന്നാലെ എംഎം ഹസനെ കെ സുധാകരൻ വിമർ‌ശിച്ചു. ചുമതല ഏറ്റെടുക്കുന്ന സമയത്ത് എംഎം ​ഹസന്റെ സാന്നിധ്യം ആവശ്യമായിരുന്നു എന്ന് സുധാകരൻ പറഞ്ഞു. അദ്ദേഹം പുറത്ത് പോയിരിക്കുകയാണ് എവിടെയാണെന്ന് നിങ്ങൾ തന്നെ വിളിച്ചു ചോദിക്ക് എന്നായിരുന്നു സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടാതെ എംഎം ഹസൻ ആക്ടിങ് പ്രസിഡന്റ് ആയിരിക്കെ എടുത്ത നടപടികളിൽ സുധാകരൻ അതൃപ്തി പരസ്യമാക്കി.

അച്ചടക്ക നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുത്ത ഹസന്റെ നടപടി കൂടിയാലോചനകളില്ലാതെയെന്ന് സുധാകരൻ വിമർശിച്ചു. ചുമതല തിരിച്ചുനൽകാൻ ഹസൻ വെകിയത് പാർട്ടിക്കകത്ത് ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.