അവരുടെ പ്രണയത്തെക്കുറിച്ച് പറയാൻ ചീഫ് ജസ്റ്റിസ് മറന്നില്ല, അഡ്വ. കെ പി ദണ്ഡപാണി സാറിന്റെ അനുസ്മരണ ചടങ്ങിനെക്കുറിച്ച് അഡ്വ. വിമല ബിനു

സുപ്രീം കോടതിയിൽ ഇന്ന് നടന്ന ഫുൾ കോർട്ട് റഫറൻസിനിടെ 4 സീനിയർ അഭിഭാഷകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മലയാളിയായ സീനിയർ അഡ്വക്കറ്റ് കെ പി ദണ്ഡപാണി സാറിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ പങ്കിട്ട് ഹൈക്കോടതി അഭിഭാഷക അഡ്വ. വിമല ബിനു. ആ അഭിമാനനിമിഷങ്ങൾക്ക് സാക്ഷിയാതയിന്റെ സന്തോഷവും അഡ്വ. വിമല ബിനു പങ്കിട്ടു.

അഭിഭാഷക സമൂഹത്തിനു ദണ്ഡപാണി സർ നൽകിയ സംഭാവനകൾ എണ്ണിയെണ്ണി വിവരിക്കപ്പെട്ടപ്പോൾ അഭിഭാഷകവൃത്തിയെ അദ്ദേഹം എത്രയധികമായി സ്നേഹത്തോടെ ആശ്ലേഷിച്ചിരുന്നു വെന്നും നിയമത്തെ അദ്ദേഹം എത്രമാത്രം നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നുവെന്നും ഓർത്തു അഭിമാനം തോന്നിയെന്ന് അഡ്വ. വിമല ബിനു സോഷ്യൽ മീഡിയയിൽ കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

അവരുടെ പ്രണയത്തെ കുറിച്ച് പറയാൻ ചീഫ് ജസ്റ്റിസ്‌ മറന്നില്ല..,…ഇന്ന് സുപ്രീം കോടതിയിൽ full court reference ഉണ്ടായിരുന്നത് 4 senior അഭിഭാഷകർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായിരുന്നു….ഓരോ മലയാളിയെയും സംബന്ധിച്ച് അഭിമാന നിമിഷങ്ങളായിരുന്നു…. മലയാളി അഭിഭാഷകനായ സീനിയർ Adv K. P. Dandapani സാറിന്റെ അത്മാവിന് ആദരാഞ്ജലികൾ സുപ്രീം കോടതി ഫുൾ കോർട്ട് റഫറൻസ് കൂടി നല്കപ്പെട്ടപ്പോൾ അത് ആദ്യമായാണ് ഒരു കേരള ഹൈക്കോടതി അഭിഭാഷകന് നല്കപ്പെട്ടത് എന്നത് വേറിട്ട ഒരനുഭവമായിരുന്നു…. ഞാനുമുണ്ടായിരുന്നു ആ അഭിമാനനിമിഷങ്ങൾക്ക് സാക്ഷിയായി…..

അഭിഭാഷക സമൂഹത്തിനു ദണ്ഡപാണി സർ നൽകിയ സംഭാവനകൾ എണ്ണിയെണ്ണി വിവരിക്കപ്പെട്ടപ്പോൾ അഭിഭാഷകവൃത്തിയെ അദ്ദേഹം എത്രയധികമായി സ്നേഹത്തോടെ ആശ്ലേഷിച്ചിരുന്നു വെന്നും നിയമത്തെ അദ്ദേഹം എത്രമാത്രം നെഞ്ചോടു ചേർത്ത് പിടിച്ചിരുന്നുവെന്നും ഓർത്തു അഭിമാനം തോന്നി….ഇന്ത്യയിലാധ്യമായി legal reporting തുടങ്ങിയതും കോടതിനടപടികൾ റിപ്പോർട്ട്‌ ചെയ്തു തുടങ്ങിയതും അദ്ദേഹമായിരുന്നുവെന്ന് എത്ര പേർക്കറിയാം…..അഭിഭാഷക ലോഗോ ഡിസൈൻ ചെയ്തത് ഈ കൊച്ചു കേരളത്തിലെ
Adv. K P Dandapani ആയിരുന്നുവെന്നു എത്ര പേർക്കറിയാം??????Dandapani associates നെ കുറിച്ചും സുമതി ദണ്ടപാണിയെക്കുറിച്ചും അവരുടെ പ്രണയത്തേക്കുറിച്ചും Danadapani associate’s എന്ന couple law associates നെക്കുറിച്ചും ചീഫ് ജസ്റ്റിസ്‌ D. Y.തന്റെ ചന്ദ്രജൂഡ് പ്രഭാഷണത്തിൽ പറഞ്ഞപ്പോൾ…..അത് ഏതു കേരള അഭിഭാഷകനും മനസ്സ് കുളിർക്കുന്ന അനുഭവമാണ്…..No doubt His legacy will go to inspire many…