Home kerala വനിതാ ദിനത്തിൽ മിസിസ് കാപ്പൻ തുറന്ന ജീപ്പിൽ – MY Y 270 ജീപ്പ് എവിടുന്നാണാവോ?

വനിതാ ദിനത്തിൽ മിസിസ് കാപ്പൻ തുറന്ന ജീപ്പിൽ – MY Y 270 ജീപ്പ് എവിടുന്നാണാവോ?

വനിതാ ദിനത്തിൽ സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖിന്റെ ജീപ്പ് യാത്രയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചർച്ചയാകാൻ കാരണമുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ നിയമങ്ങൾ എല്ലാം കാറ്റിൽപറത്തിക്കൊണ്ട് ഫിറ്റ്നസ് പോലും ഒരിക്കലും കിട്ടാത്ത ഒരു ജീപ്പിലായിരുന്നു യാത്ര എന്നത് മാത്രമല്ല. വാഹനത്തിന്റെ രജിസ്‌ട്രേഷൻ ആണ് ശ്രദ്ധേയം. MY Y 270. ഇത് കേരള രജിസ്‌ട്രേഷൻ അല്ല.

റൈഹാന സിദ്ദിഖ് തന്നെയാണ് ഇതിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഹത്രാസ് കലാപക്കേസിൽ വിചാരണ നേരിടുന്ന പ്രതിയുടെ ഭാര്യയുടെ ഭാഗത്ത് നിന്നാണ് ഇത്തരമൊരു പ്രവർത്തി ഉണ്ടായത്. MY Y 270 ഇതാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ. ഇത്തരത്തിലൊരു രജിസ്‌ട്രേഷൻ കേരളത്തിൽ ഇല്ല. ഈ വാഹനം എവിടെനിന്ന് വന്നു?

ബോഡി ഫിറ്റ്നസ് നോക്കിയാൽ പോലും ഈ വാഹനം കേരത്തിലെ നിരത്തിൽ ഇറക്കുന്നത് ഒരു രീതിയിലും നിയമപരമല്ല എന്നുതന്നെ പറയേണ്ടി വരും. ഭീകരവാദ പ്രവർത്തനത്തിന് വിചാരണ നേരിടുന്ന ഒരു വ്യക്തിയുടെ ഭാര്യയാണ് ഇത്തരത്തിൽ വാഹനം ഉപയോഗിക്കുകയും, നിയമത്തിന് പുല്ലിന്റെ വില പോലും നൽകാതെ ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ യാതൊരു ഭയവും ഇല്ലാതെ പങ്കുവെച്ചിരിക്കുന്നത്.