Home Premium വ്യാജ വാർത്ത നൽകില്ല, കൈരളി ടിവിക്ക് കർമ ന്യൂസിന്റെ മറുപടി

വ്യാജ വാർത്ത നൽകില്ല, കൈരളി ടിവിക്ക് കർമ ന്യൂസിന്റെ മറുപടി

കർമ്മ ന്യൂസിനെതിരേ പരാതി എന്ന പേരിൽ കൈരളി ചാനൽ ഒരു വാർത്ത ഇടുകയും പിന്നീട് അത് അവർ തന്നെ അത് യു ടുവിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോളിതാ കർമ ന്യൂസ് Karma News അതിനെതിരെ മറുപടി നൽകുകയാണ്.കർമ്മ ന്യൂസ് ഇടുക്കിയിലെ എസ്.പി സി SPC എന്ന തട്ടിപ്പ് ജൈവ വള കമ്പിനിക്കെതിരേ 16ഓളം വാർത്തകൾ നല്കിയിട്ടുണ്ട്. വളം ഉപയോഗിച്ച ശേഷം കൃഷി നശിച്ച് 1000ത്തിലധികം കോടി രൂപയുടെ കൃഷി നാശമാണ്‌ ഉണ്ടായത്. കേരളത്തിലെ മാധ്യമ സ്ഥാപനങ്ങൾ എസ്.പി സി എന്ന ഈ സ്ഥാപനത്തിനെതിരേ വാർത്ത നൽകാതെ അത് മുക്കുകയായിരുന്നു.

പത്ര സമ്മേളനം ഇടുക്കിയിൽ കർഷകർ വിളിച്ചിട്ടും ഒരു വരി വാർത്ത ആരും നല്കിയില്ല. ആ ഉന്നതമായ മാധ്യമ ധർമ്മമാണ്‌ കർമ്മ ന്യൂസ് ഏറ്റെടുത്തത്.1000 കോടിയുടെ കൃഷി നാശവും കർമ്മ റിപോർട്ട് ചെയ്തു. ഒന്നും രണ്ടും അല്ല 1000 കോടിയുടെ കൃഷിനാശം ആണ്‌ ഈ വളം ഉപയോഗിച്ചവർക്ക് ഉണ്ടായത്. കൂടാതെ കർഷകരുടെ പേരിൽ നെടും കണ്ടം കാർഷിക വിക്മസന ബാങ്കിൽ 100 കോടിയുടെ ലോൺ തട്ടിപ്പും വളത്തിന്റെ പേരിൽ നടത്തി. അതും കർമ്മ റിപോർട്ട് ചെയ്തു. എസ്.പി സി നടത്തുന്ന ജൈവ വള തട്ടിപ്പും കൃഷി നശിച്ച കർഷകരുടെ കണ്ണീരൂം ദുരുതവും ആണ്‌ കർമ്മ വാർത്തയാക്കിയത്..ഒരൊറ്റ മാധ്യമവും ആ വാർത്ത നല്കിയില്ല. നല്കിയവർ എല്ലാം പിന്നീട് ആയവ നീക്കം ചെയ്തു. വ്യാജമായ വാർത്തയല്ല കർമ്മ നല്കിയത്. തട്ടിപ്പ് നടത്തി ജനത്തേ പറ്റിച്ച വാർത്തകൾ ജനങ്ങൾക്ക് ഒപ്പം നിന്നാണ്‌ നല്കിയത്.

കർമ്മ ന്യൂസ് Karma News നല്കിയ വാർത്തകൾ പിൻ വലിക്കാൻ എസ്.പി സി എന്ന കമ്പിനി കഴിഞ്ഞ ഒരു വർഷമായി വൻ സ്വാധീനം നടത്തുന്നു. എസ്.പി സിയുടെ പി ആർ ഒ മാസം 50000 രൂപ വീതം പരസ്യം നല്കാം വാർത്ത പിൻവലിര്രണം എന്ന് കർമ്മ ന്യൂസിലേക്ക് ചാറ്റ് ചെയ്തിരുന്നു. പിന്നീട് മാസം ഒരു ലക്ഷം വീതം ചെക്ക് 12 മാസത്തേക്കുള്ള ചെക്ക് നല്കാം എന്നും ഇതേ പി ആർ ഒ ചാറ്റ് ചെയ്തിരുന്നു. നിയമ വിരുദ്ധമായി ഒരു രൂപ പോലും കർമ്മ ന്യൂസ് കൈപറ്റില്ലെന്നും പരസ്യം ഈ കമ്പിനിയുടെ വാങ്ങിക്കില്ലെന്നും അതിനു മറുപടിയായി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പിന്നീട് വാർത്തകൾ നീക്കം ചെയ്യാൻ ഭീഷണിയായി. 10 ദിവസത്തിനകം കർമ്മ ന്യൂസ് പൂട്ടിക്കും എന്ന് ഭീഷണിപ്പെടുത്തി. 100 കോടി രൂപയ്ക്ക് കേസ് നല്കി ബുദ്ധിമുട്ടിക്കും എന്ന് ഭീഷണിപ്പെടുത്തി. കർമ്മ ന്യൂസ് നല്കിയ വാർത്തകൾ പണം വാങ്ങിയും പരസ്യം വാങ്ങിയും പിൻ വലിക്കില്ല. ഒരു നിയമ വിരുദ്ധമായ തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന ശേഷം നിയമ ലംഘകരുമായി ഒത്തു തീർപ്പ് നടത്തി വാർത്തകൾ നീക്കം ചെയ്യില്ല എന്നതാണ്‌ കർമ്മ ന്യൂസിന്റെ നിലപാട്. എന്നാൽ ഏതേലും വാർത്തയിൽ തെറ്റും ശരിയല്ലാത്തതുമായ കാര്യങ്ങൾ ഉണ്ടേൽ ഞങ്ങൾ ആയത് പിൻ വലിക്കുക മാത്രമല്ല അത് കൊണ്ടുവന്ന ആൾക്കെതിരെ നടപടിയും ക്ഷമാപണവും നടത്തും. ഇത് കർമ്മ ന്യൂസിന്റെ നിലപാടാണ്‌.

വീഡിയോ കാണാം