Home kerala ദേശീയ പതാക ഉയർത്തിയ ഗവർണർ, ഗവർണറും മുഖ്യമന്ത്രിയും റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ

ദേശീയ പതാക ഉയർത്തിയ ഗവർണർ, ഗവർണറും മുഖ്യമന്ത്രിയും റിപ്പബ്ലിക് ദിനാഘോഷ വേദിയിൽ

തിരുവനന്തപുരം: 25-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. രാവിലെ ഒമ്പത് മണിയോടെ വേദിയിലെത്തിയ ഗവർണറും മുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാളത്തിൽ റിപ്പബ്ലിക് ദിനാശംസകൾ അറിയിച്ചു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി രക്തസാക്ഷികളായവരെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

” 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേരുന്നു. രാജ്യത്തിനായി ജീവൻകൊടുത്ത് പോരാടിയ വ്യക്തികളെ ഈ അവസരത്തിൽ സ്മരിക്കുന്നു. കവി ജി. ശങ്കരക്കുറുപ്പ് സ്വപ്‌നം കണ്ട ആ സുവർണ കാലമാണ് ഇന്നത്തെ ഈ അമൃത കാലം. 2047-ഓടെ ഇന്ത്യ വികസിത രാജ്യമായി മാറും. നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്ന മഹാത്മാക്കൾക്കായി നമ്മുടെ രാജ്യത്തെ ഉന്നതിയിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കട്ടെ. വസുധൈവ കുടുംബകമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ഒരുക്കുന്ന അറ്റ് ഹോം വിരുന്ന് ഇന്ന് നടക്കും. വൈകീട്ട് 6 മണിക്കാണ് വിരുന്ന്. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇരുവരും പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. നയപ്രഖ്യാപനം പ്രസംഗം ഗവർണർ വെട്ടിചുരുക്കിയതിൽ സർക്കാരിന് കടുത്ത അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അറ്റ് ഹോമിന് സർക്കാർ 20 ലക്ഷം അനുവദിച്ചിരുന്നു.