നമ്മുടെ വീരന്മാരുടെ ത്യാഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ഐക്യവും പുരോഗതിയും ഒന്നിക്കുന്ന ഒരു ഭാവിക്കായി കാത്തിരിക്കാം- മോഹൻലാൽ

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. നമ്മുടെ വീരന്മാരുടെ ത്യാ​ഗങ്ങളെ ഓർക്കണമെന്നാണ് മോഹൻലാൽ ആശംസകൾ അറിയിച്ചുകൊണ്ട് പറഞ്ഞത്. ഐക്യവും പുരോഗതിയും ഒരുമിക്കുന്ന നല്ലൊരു ഭാവിക്കുവേണ്ടി കാത്തിരിക്കാമെന്നും നടൻ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ആശംസ അറിയിച്ചത്.

‘ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനത്തിന്റെ മഹത്തായ അവസരത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ്. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ വിലമതിക്കാം. നമ്മുടെ വീരന്മാരുടെ ത്യാഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ഐക്യവും പുരോഗതിയും ഒന്നിക്കുന്ന ഒരു ഭാവിക്കായി കാത്തിരിക്കാം. ജയ് ഹിന്ദ്! റിപ്പബ്ലിക് ദിനാശംസകൾ.’- മോഹൻലാൽ കുറിച്ചു.

രാജ്യമൊട്ടാകെ 75-ാം റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി രാഷ്‌ട്രസേവനത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവന്മാരുടെ ഓർമ്മയ്‌ക്കായി പുഷ്പചക്രവും അർപ്പിച്ചു.

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ വിമാനത്താവളം അടക്കം തന്ത്ര പ്രധാന ഇടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.