Home entertainment ലിസിയുടെ വാശിയായിരുന്നോ പ്രയദർശനുമായുള്ള വിവാഹമോചനത്തിനുകാരണം

ലിസിയുടെ വാശിയായിരുന്നോ പ്രയദർശനുമായുള്ള വിവാഹമോചനത്തിനുകാരണം

പ്രിയദർശനും ലിസിയും പിരിഞ്ഞതായുള്ള വാർത്തകളുടെ ഞെട്ടൽ ഇന്നും സിനിമാപ്രേമികളെ വിട്ടകന്നിട്ടില്ല.കാൽ നൂറ്റാണ്ടോളം നീണ്ട ദാമ്പത്യജീവിതത്തിനൊടുവിൽ ഇരുവരും പിരിയാനെടുത്ത തീരുമാനത്തിൻറെ കാരണവും ആർക്കും അറിയില്ല.2016 സെപ്തംബർ 16നായിരുന്നു ഇരുവരും നിയമപരമായി വേർപിരിഞ്ഞത്.മലയാള സിനിമാ താരങ്ങൾ വിവാഹവും വിവാഹ മോചന തീരുമാനങ്ങളുമായി വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന സമയത്ത് തന്നെയായിരുന്നു ലിസിയും പ്രിയനും വേർപിരിയുന്നതും.24 കൊല്ലത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2014ൽ ആണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. ഇരുവരെയും ഒന്നിപ്പിക്കാൻ സുഹൃത്തുക്കൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.എൺപതുകളിൽ പ്രിയദർശൻ ചിത്രങ്ങളിലെ സ്ഥിരം നായികാ സാന്നിധ്യമായിരുന്നു ലിസി.ഏറെക്കാലം നീണ്ട പ്രണയത്തിനു ശേഷം 1990 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം.

അച്ഛനെയും അമ്മയെയും വെറുപ്പിച്ചാണ് ലിസി പ്രിയനൊപ്പം ജീവിയ്ക്കാൻ തീരുമാനിച്ചത്.തുടർന്ന് ആദ്യത്തെ മകൻ ജനിച്ചപ്പോൾ ലിസി ഹിന്ദു മതം സ്വീകരിച്ചു.മതം മാറുക എന്നത് ലിസിയുടെ മാത്രം തീരുമാനമായിരുന്നു.അതിന് വേണ്ടി പ്രിയൻ നിർബന്ധിച്ചിരുന്നില്ലലിസിയ്‌ക്കൊപ്പമുള്ള ജീവിത വിജയത്തിന്റെ പ്രതിഫലമായിരുന്നു പ്രിയദർശന്റെ ബ്ലോക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങൾ.കുടുംബ ജീവിതത്തിൽ താളപ്പിഴകൾ സംഭവിയ്ക്കാൻ തുടങ്ങിയതോടെ പ്രിയൻ സംവിധാനം ചെയ്യുന്ന സിനിമകൾ പരാജയപ്പെടാനും തുടങ്ങി.ഈ സമയത്താണ് പ്രിയദർശനും ലിസിയും വേർപിരിയുകയാണെന്ന വാർത്തകൾ പുറത്ത് വന്നത്.

പുറത്ത് വരുന്ന വാർത്തകൾ പ്രകാരം വിവാഹ മോചനം എന്ന ആവശ്യം ഉന്നയിച്ചത് ലിസിയാണ്.വേർപിരിയൽ തടയാൻ പ്രിയൻ ആവതും ശ്രമിച്ചിരുന്നുവെങ്കിലും ലിസി വഴങ്ങിയില്ല.വിവാഹ മോചനം സംഭവിച്ചു കഴിഞ്ഞ ശേഷവും,ലിസി തിരിച്ചുവന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു എന്നും ഒരുമിച്ച്‌ ജീവിയ്ക്കുക എന്നത് മാത്രമാണ് തന്റെ സ്വപ്‌നം എന്നും പ്രിയൻ പറഞ്ഞിരുന്നു.വിവാഹ മോചനത്തിന്റെ കാരണത്തെ കുറിച്ച്‌ ഇരുവരും പറഞ്ഞിട്ടില്ല.മക്കൾക്ക് എല്ലാം അറിയാം എന്നായിരുന്നു ലിസിയുടെ പ്രതികരണം.എന്നാൽ അച്ഛന്റെയും അമ്മയുടെയും വിവാഹ മോചനം തങ്ങൾക്ക് ഒരു ഷോക്ക് ആയിരുന്നു എന്നും,എന്നാൽ ഇങ്ങനെ മുന്നോട്ട് പോകുന്നതിലും നല്ലത് വേർപിരിയുക തന്നെയാണെന്ന് പിന്നീട് ഞങ്ങൾക്ക് ബോധ്യമായി എന്നുമാണ് കല്യാണി പ്രിയദർശൻ പറഞ്ഞത്.

ലിസി-പ്രിയദർശൻ ദമ്പതികളുടെ മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർഥും ഇപ്പോൾ സിനിമാ രംഗത്തുണ്ട് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികാ താരമാണിന്നു കല്യാണി പ്രിയദർശൻ.പ്രിയദർശൻ സംവിധാനം ചെയ്ത,മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആയി ജോലി ചെയ്തത് വി എഫ് എക്സ് വിദഗ്ദനായ സിദ്ധാർഥ് ആണ്.വിവാഹ മോചനത്തിന് ശേഷം ഒരു തെലുങ്കു ചിത്രത്തിലൂടെ ലിസി അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു