Home entertainment സോഷ്യല്‍ മീഡിയയില്‍ ലിവിങ് വിത്ത് പിഎംഎസ് ഹഷ്ടാഗ് ക്യാംപയിൻ

സോഷ്യല്‍ മീഡിയയില്‍ ലിവിങ് വിത്ത് പിഎംഎസ് ഹഷ്ടാഗ് ക്യാംപയിൻ

 

ലിവിങ് വിത്ത് പിഎംഎസ് ഹഷ്ടാഗ് ക്യാംപയിൻ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ചർച്ചയായിരിക്കുകയാണ്. നിരവധി സ്ത്രീകളാണ് ഈ ക്യാംപെയ്‌നിന്റെ ഭാഗമായി രംഗത്ത് വരുന്നത്. ക്യാംപെയ്‌നിന്റെ ഭാഗമായി സിന്‍സി അനിലും ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നു.

സ്ത്രീകളുടെ അനുഭവങ്ങള്‍ അവളിലൂടെയും അവളെ മനസ്സിലാക്കുന്ന എല്ലാ മനുഷ്യരിലൂടെയും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ചിനാര്‍ ഗ്ലോബല്‍ അക്കാദമി ആരംഭിക്കുന്ന #LivingWithPMS എന്ന സോഷ്യല്‍ മീഡിയ hashtag campaign ല്‍ എന്റെ കുറച്ച് സുഹൃത്തുക്കളെ ടാഗ് ചെയ്ത് കൊണ്ട് ഞാനും പങ്കുചേരുന്ന എന്ന് പറഞ്ഞുകൊണ്ടാണ് സിന്‍സി അനിന്റെ കുറിപ്പ്. ചുറ്റുമുള്ള ലോകം കുറച്ചു കൂടി പ്രകാശമുള്ളതാക്കാന്‍ നിങ്ങള്‍ക്കും ഈ ക്യാംപെയ്‌നിന്റെ ഭാഗമാവാം സിൻസി പറഞ്ഞിട്ടുണ്ട്.

ക്യംപെയ്‌നിന്റെ ഭാഗമായി സിന്‍സി അനില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

‘എന്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ PMS ദിനങ്ങളിലാണ്. അമ്മ അനുഭവിച്ച അതേ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഇപ്പൊ ഞാനും ഓരോ മാസവും കടന്ന് പോവുന്നത്’ – ഒരു മകള്‍, സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സ്വഭാവ വ്യതിയാനങ്ങള്‍ അസഹനീയമായ രീതിയില്‍ പ്രകടിപ്പിക്കുന്നത് എപ്പോഴാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അതെ, അതു തന്നെ PMS.

ശരീരത്തിലെ ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായി എല്ലാ മാസവും ആര്‍ത്തവത്തോടുടുപ്പിച്ച് സ്ത്രീകള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വിഷമങ്ങളേയും സംഘര്‍ഷങ്ങളേയുമാണ് Premenstrual Syndrome അഥവാ PMS എന്ന് പറയുന്നത്.

മിക്ക കാര്യങ്ങളിലും ദേഷ്യം, പൊട്ടിത്തെറി, വിഷാദം, കരച്ചില്‍, ഉറക്കമില്ലായ്മ, ഡിപ്രഷന്‍, ആത്മഹത്യ പ്രവണത മുതലായവയാണ് PMS ന്റെ ചില ലക്ഷണങ്ങള്‍. ഇത് സ്ത്രീകളുടെ മാത്രം പ്രശ്‌നമായി കണ്ട് അവഗണിക്കുന്നതിനാലാണ് സ്ത്രീകളടക്കമുള്ള ഭൂരിഭാഗം മനുഷ്യര്‍ക്കും ഇതേക്കുറിച്ച് അറിവില്ലാത്തതും ഇതിന് പ്രത്യേകിച്ച് ചികിത്സയോ മരുന്നുകളോ ഇപ്പോഴും ലഭ്യമല്ലാത്തതും.

PMS സ്ത്രീകളെ മാത്രമല്ല അവള്‍ക്കു ചുറ്റുമുള്ള എല്ലാവരിലേക്കും വ്യാപിക്കുന്നുണ്ടെങ്കിലും അമ്മമാരിലെ mood swings കുഞ്ഞുങ്ങളെയാണ് ഏറ്റവും ബാധിക്കുന്നത്.സ്ത്രീകളുടെ അനുഭവങ്ങള്‍ അവളിലൂടെയും അവളെ മനസ്സിലാക്കുന്ന എല്ലാ മനുഷ്യരിലൂടെയും ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ ചിനാര്‍ ഗ്ലോബല്‍ അക്കാദമി ആരംഭിക്കുന്ന #LivingWithPMS എന്ന സോഷ്യല്‍ മീഡിയ hashtag campaign ല്‍ എന്റെ കുറച്ച് സുഹൃത്തുക്കളെ ടാഗ് ചെയ്ത് കൊണ്ട് ഞാനും പങ്ക്‌ചേരുകയാണ്. ചുറ്റുമുള്ള ലോകം കുറച്ചു കൂടി പ്രകാശമുള്ളതാക്കാന്‍ നിങ്ങള്‍ക്കും ഈ campaign ന്റെ ഭാഗമാവാം. #LivingWithPMS #pms #pmscampaignbychinar #premenstrualsyndrome