Home entertainment നടൻ ലുക്മാൻ വിവാഹിതനായി

നടൻ ലുക്മാൻ വിവാഹിതനായി

നടൻ ലുക്മാൻ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറത്തെ പന്താവൂരിൽ വെച്ചായിരുന്നു വിവാഹം. മാച്ചിംഗ് കളറിലുള്ള വസ്ത്രങ്ങളാണ് ലുക്മാനും ജുമൈമയും അണിഞ്ഞത്. ഏറെ വിശേഷപ്പെട്ട ഈ ദിനത്തില്‍ ലുകമാന് ആശംസയുമായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. നവദമ്പതികള്‍ക്കൊപ്പം സെല്‍ഫിയുമായി സുഹൃത്തുക്കളുമെത്തിയിരുന്നു.

സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. മുഹ്‌സിൻ പെരാരി സംവിധാനം ചെയ്ത ‘കെഎൽ 10 പത്ത്’ സിനിമയിലാണ് നടൻ ശ്രദ്ധ നേടിയത്. വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോൺ, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയർ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.

മുഹ്സിൻ പെരാരി സംവിധാനം ചെയ്തെ ‘കെഎൽ 10 പത്ത്’ എന്ന സിനിമയിലൂടെയാണ് ലുക്മാൻ ശ്രദ്ധേയനാകുന്നത്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തെ ‘ഉണ്ട’ എന്ന സിനിമയിലെ ബിജു കുമാർ എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷൻ ജാവ’യിലൂടെ നായക വേഷത്തിലുമെത്തി. ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തിയ അർച്ചന 31 നോട്ടൗട്ട് ആണ് ലുക്മാന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.