എന്തിനാണാവോ ഈ പ്രീ റെക്കോഡിം​ഗ് നാടകം, മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

അവാർഡ് ഷോക്ക് പാട്ടുമായെത്തിയ മഞ്ജു വാര്യർക്കെതിരെ വിമർശനം. പാട്ട് പ്രീ റെക്കോർഡഡ് ആണെന്നാണ് പൊതുവേ ഉയർന്നുവരുന്ന വിമർശനം. ഇത്തരം പ്രീ റെക്കോർഡഡ് സംഭവങ്ങൾ ഇനിയെങ്കിലും നിർത്തിക്കൂടെ, അഭിനയം നന്നായിട്ടുണ്ട്, ഇത്രയും നന്നായി മലയാളത്തിൽ ഹിന്ദി പാട്ട് പാടാൻ ആർക്കെങ്കിലും പറ്റുമോ, ഇങ്ങനെയുള്ള പ്രീ റെക്കോർഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നിൽ. പാടാൻ അറിയാവുന്നവർ പാടട്ടെ, അഭിനയം നന്നായിട്ടുണ്ടെന്നു പ്രതേകിച്ചു വിശേഷിപ്പിക്കണ്ടാലോ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

അതേസമയം മഞ്ജുവിനെ അഭിനന്ദിച്ചും നിരവധി ആളുകൾ എത്തുന്നുണ്ട്. ഈ വിമർശനം നടത്തുന്നവർ ഇതുപോലെയൊന്ന് പാടാമോ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. മഞ്ജു വാര്യർ, വിശാഖ് നായർ, ഗായത്രി അശോക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എഡിറ്റർ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.