Home entertainment മാളവികയുടെ വരൻ ക്രിസ്ത്യാനിയാണോ? താരപു ത്രിയുടെ ചിത്രം കണ്ട് സംശയം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

മാളവികയുടെ വരൻ ക്രിസ്ത്യാനിയാണോ? താരപു ത്രിയുടെ ചിത്രം കണ്ട് സംശയം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

സിനിമയിൽ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ സജീവ സാന്നിധ്യമാണ് ജയറാം – പാർവതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. മലയാള സിനിമയിലെ ഭൂരിഭാഗം നടി നടന്മാരുടെയും മക്കൾ ഇന്നു സിനിമ മേഖലയിലെ സജീവ സാനിധ്യം ആണ്. എന്നാൽ അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ് ചക്കി എന്ന് വിളിപ്പേരുള്ള ജയറാമിന്റെ മകൾ മാളവിക. മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് ജയറാം നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ മാളവിക അഭിനയിച്ചിരുന്നു.

അടുത്തിടെയായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം. ഇപ്പോഴിതാ കൂടുതൽ ഫോട്ടോകളുമായി എത്തിയിരിക്കുകയാണ് താരപുത്രി. ക്രിസ്തീയ വധൂ – വരന്മാർ വിവാഹത്തിന് അണിഞ്ഞൊരുങ്ങുന്നത് പോലെയാണ് ചിത്രത്തിൽ മാളവികയും നവനീതും ഒരുങ്ങിയെത്തിയിരിക്കുന്നത്. ചില ചിത്രങ്ങൾ കണ്ടാൽ, ക്രിസ്തീയ ആചാരപ്രകാരമാണോ നിശ്ചയം നടന്നത് എന്നും തോന്നിപ്പോവും. ഇത് കണ്ട്, വരൻ ക്രിസ്ത്യാനിയാണോ എന്ന് ചോദിച്ച് ചിലർ എത്തിയിട്ടുണ്ട്. എന്നാൽ നവനീത് ഗിരിഷ് ഹിന്ദുമത വിശ്വാസി തന്നെയാണ്. യുഎന്നിലെ മുൻ ഉദ്യോഗസ്ഥനായ ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകനാണ് നവനീത്.

ആചാരപ്രകാരമുള്ള വിവാഹ നിശ്ചയ ചടങ്ങിന് ശേഷം രാത്രിയിൽ നടന്ന ഫങ്ഷന് വേണ്ടി മാളവികയും നവനീതും സെലക്ട് ചെയ്ത ഡ്രെസ്സിങ് രീതി ഇങ്ങനെയായിരുന്നു. എന്റെ രാജകുമാരന്റെ കൈ പിടിച്ച് ഇടനാളികയിലൂടെ വെള്ള വസ്ത്രമണിഞ്ഞ് ഞാൻ നടന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മാളവിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.