Home national കോൺഗ്രസിനെ കൂടെ കൂട്ടാം ആദ്യം സി.പി.എമ്മിനെ തള്ളി പറയണം- മമതാ ബാനർജി

കോൺഗ്രസിനെ കൂടെ കൂട്ടാം ആദ്യം സി.പി.എമ്മിനെ തള്ളി പറയണം- മമതാ ബാനർജി

തകർന്ന് തരിപ്പണം ആയാലും ബംഗാളിൽ തന്റെ ശത്രു സി.പി.എം ആണെന്ന് തുറന്നടിച്ച് മമത ബാനർജി. ബംഗാളിൽ പൂജ്യം ആയ സി.പി.എമ്മിനോടുള്ള വൈരാഗ്യം ഒട്ടും മമത കൈവിട്ടിട്ടില്ല. സിപിഎമ്മുമായി സഖ്യമുണ്ടാക്കിയിടത്തോളം കാലം തന്റെ സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സഹായവും കോൺഗ്രസ് പ്രതീക്ഷിക്കേണ്ടതില്ലെന്നും മുന്നറിയിപ്പ് നല്കി. കോൺഗ്രസിനെ കൂടെ കൂട്ടാം..എന്നാൽ ആദ്യം സി.പി.എമ്മിനെ തള്ളി പറയണം. അവരുമായി ഒത്ത് പോകാനാവില്ല- മമത വ്യക്തമാക്കി. കാക്‌ദ്വീപിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു

ബംഗാളിലേ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മമത ബാനർജിയുടെ പ്രതികരണം. പഞ്ചായത്ത് ഇലക്ഷനിൽ സിപിഎം 48,646 സ്ഥാനാർത്ഥികളും കോൺഗ്രസ് 17,750 സ്ഥാനാർത്ഥികളുമാണ്.56,321 സ്ഥാനാർത്ഥികളെ നിർത്തിയ ബിജെപിയേക്കാൾ കൂടുതൽ സ്ഥാനാർത്ഥികളെയാണ് സിപിഎം-കോൺഗ്രസ് സഖ്യം നിർത്തിയിരിക്കുന്നത്.പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മമത ബാനർജിയേ കൂട്ടാതെ ബംഗാളിൽ കോൺഗ്രസ് സി.പി.എമ്മിനേയാണ്‌ കൂട്ടു പിടിച്ചത്

പല സംസ്ഥാനങ്ങളും ഭരിക്കുന്ന കോൺഗ്രസ് ഇപ്പോൾ ദേശീയ തലത്തിൽ സിപിഎമ്മിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയാണ്.ബിജെപിയെ എതിർക്കാൻ ഞങ്ങൾക്ക് മാത്രമേ ബംഗാളി സാധിക്കൂ. പക്ഷേ ഓർക്കുക, ബംഗാളിൽ കോൺഗ്രസ് സി.പി.എമ്മിനൊപ്പം എങ്കിൽ അല്ലെങ്കിൽ സിപിഎമ്മിന്റെ വീട്ടിലാണെങ്കിൽ…ലോക്‌സഭാ തെരഞ്ഞെടുപ്പിലും തിരഞ്ഞെടുപ്പ് കഴിഞ്ഞും ഞങ്ങളുടെ സഹായം തേടാൻ വരരുത് – മമത ബാനർജി തുറന്നടിച്ചു.മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രതിപക്ഷ മുഖ്യമന്ത്രിമാരും നേതാക്കളും തമ്മിൽ 2024-ന് മുമ്പ് ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചിരിക്കെയാണ്‌ മമത ബാനർജി വെടി പൊട്ടിച്ചത്. സി.പി.എം ഉള്ളിടത്തേക്ക് ഞങ്ങളില്ല എന്നാണ്‌ നിലപാട്.തൃണമൂലിനും ബി.ജെ.പിക്കും എതിരെ കോൺഗ്രസും സിപിഎമ്മും സഖ്യത്തിൽ മത്സരിക്കുന്ന സാഹചര്യം വന്നാൽ ത്രികോണ മൽസരം ഉണ്ടാകും.