Home entertainment മരയ്ക്കാർ ഡിസംബർ 2 ന് തിയേറ്ററിലെത്തും; ആന്റണി പെരുമ്പാവൂർ വിട്ടു വീഴ്ച ചെയ്തു

മരയ്ക്കാർ ഡിസംബർ 2 ന് തിയേറ്ററിലെത്തും; ആന്റണി പെരുമ്പാവൂർ വിട്ടു വീഴ്ച ചെയ്തു

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ബി​ഗ് ബജറ്റ് ചിത്രം ‍ഡിസംബർ രണ്ടിന് തിയേറ്ററിൽ എത്തും. നിർമാതാവ് ആന്റണി പെരുമ്പാവൂർ വിട്ടു വീഴ്ച ചെയ്തതോടെയാണ് സിനിമ തിയേറ്ററിൽ എത്തുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമകൾ തിയേറ്ററിൽ എത്തിയില്ലെങ്കിൽ സർക്കാരിനും വലിയ നഷ്ട്ടമുണ്ടാകും.എല്ലാവരുമായി ചർച്ച നടത്തിയതിന്റെ അടിഥാനത്തിലാണ് തീരുമാനം. വിനോദ നകുതി ഒഴിവാക്കിയത് സംബന്ധിച്ചു ഉത്തരവിറക്കി.

ഒരു സിനിമയും ഒ ടി ടി യിലേക്ക് പോകരുത് എന്നതാണ് ലക്ഷ്യം. ഒരു ഉപാധിയും ഇല്ലാതെ ആണ് മരക്കാർ തിയേറ്ററിൽ എത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിയേറ്റർ ഉടമകളുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ചർച്ചകളിലൂടെയാണ് ചിത്രം തിയേറ്റരിൽ പ്രദേർശിപ്പിക്കാൻ തീരുമാനം ആയത്.