തുപ്പിയിട്ട ഭക്ഷണം എനിക്ക് കിട്ടരുത്, പൊതു ഇടങ്ങളിൽ കിട്ടുന്നില്ലെന്ന് സർക്കാർ ഉറപ്പുവരുത്തണം, ശശികല ടീച്ചർ

സദ്യക്ക് തയ്യാറാക്കിയ നെയ്ചോറിലും ഇറച്ചികറിയിലും തുപ്പുന്ന ഉസ്താദിന്റെ ചിത്രങ്ങൾക്ക് വൻ വിമർശനമാണ് ഉയർന്നത്. തയാറാക്കിയ ബിരിയാണി ചോറിലും ഇറച്ചിയിലും തുപ്പിയ ഉസ്താദിനെ ആക്ട് പ്രകാരവും, കോവിഡ് നിയമ പ്രകാരവും അറസ്റ്റ് ചെയ്യണം ആവശ്യവും ഉയരുകയാണ്‌. ഇപ്പോഴിതാ വിഷയത്തിൽ‌ പ്രതികരണവുമായെത്തിയിരിക്കുകയാണ് ശശികല ടീച്ചർ.

തുപ്പിയ ഭക്ഷണം പൊതു ഇടങ്ങളിൽ കിട്ടുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തണമെന്ന് ശശികല ടീച്ചർ പറഞഅഞു. ഇത്തരം തുപ്പുന്ന ഭക്ഷണങ്ങൾ ഇഷ്ടമുള്ളവർക്ക് മാത്രമേ കിട്ടുന്നുള്ളു എന്ന് ഉറപ്പാക്കണം, കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇടകലർന്നാണ് ആളുകൾ ജീവിക്കുന്നത്, അവിടെ ഇത്തരം സാഹചര്യത്തിലല്ല ഭക്ഷണം വിളമ്പുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തണം, ഭക്ഷണത്തിൽ തുപ്പുന്നതും വിതരണം ചെയ്യുന്നതും കഴിക്കുന്നതുമായ ആചാരങ്ങൾ നിർത്തണം എന്ന് ഞാൻ പറയില്ല. അത് അവരുടെ ആചാരമെങ്കിൽ അത് അവർ അനുഷ്ടിക്കട്ടേ, ആചാരം ദുരാചാരമെന്നത് ഞാൻ ചർച്ച ചെയ്യേണ്ട ആവശ്യമല്ല, അത് തീരുമാനിക്കേണ്ടത് പൊതു സമൂഹമാണ്.

ശശികല ടീച്ചറുമായി അപ്പൂസ് കെ എസ് നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം