Home national ഹരിയാനയില്‍ പുതിയ സര്‍ക്കാര്‍ ചൊവ്വാഴ്ച തന്നെ അധികാരമേല്‍ക്കും, ബിജെപിക്ക് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ

ഹരിയാനയില്‍ പുതിയ സര്‍ക്കാര്‍ ചൊവ്വാഴ്ച തന്നെ അധികാരമേല്‍ക്കും, ബിജെപിക്ക് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ

ഛണ്ഡീഗഡ്. ഹരിയാനയില്‍ ബിജെപി ജെജെപി സഖ്യം തകര്‍ ന്നതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. സഖ്യം തകര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവെച്ചിരുന്നു. അതേസമയം സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് വിവരം.

90 അംഗ നിയമസഭയില്‍ 46 എംഎല്‍എമാരാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് 41 എംഎല്‍എമാരുണ്ട്. പത്ത് ജെജെപി എംഎല്‍എമാരുടെ പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപികരിച്ചത്. ജെജെപി സഖ്യത്തില്‍ നിന്നും പിന്മാറിയതോടെയാണ് ഖട്ടര്‍ രാജിസമര്‍പ്പിച്ചത്.

നിലവില്‍ ഏഴ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതായിട്ടാണ് വിവരം. അതേസമയം ജെജെപിയിലെ അഞ്ച് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നും വിവരമുണ്ട്.