Home national ഒരിക്കൽ ഭാരതത്തിന്റെ അഭിമാനം ;ബംഗാൾ ഇന്ന് പ്രീണനത്തിന്റെ ഇര

ഒരിക്കൽ ഭാരതത്തിന്റെ അഭിമാനം ;ബംഗാൾ ഇന്ന് പ്രീണനത്തിന്റെ ഇര

പ്രീണന രാഷ്ട്രീയം കളിച്ചതിന്റെ പേരിൽ കുത്തുപാളയെടുത്ത സംസ്ഥാനമാണ് ബംഗാൾ. എന്നും ഭാരതത്തിന് വഴി കാണിച്ചിരുന്ന, വലിയ പുരോഗതി എല്ലാ മേഖലയിലും അവകാശപ്പെടാൻ ഉണ്ടായിരുന്ന ബംഗാളിന് ഇന്ന് ആയിരക്കണക്കിന് കോടികളുടെ അഴിമതികൾ മാത്രമാണ് തൃണമൂൽ ഭരണത്തിന് കീഴിൽ പറയാനുള്ളത്. എന്ന് തുറന്നു പറഞ്ഞിരിക്കയാണ് പ്രധനമന്ത്രി നരേന്ദ്രമോദി

രാജ്യത്തിന്റെ പുരോഗതിയുടെ എൻജിൻ ബംഗാൾ ആയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാൽ ഇടത് പക്ഷവും കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സും കൂടെ പ്രീണന രാഷ്ട്രീയം കളിച്ച് കളിച്ച് അങ്ങനെയല്ലാതാക്കി തീർത്തുവെന്നും തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂരിഭാഗം മുസ്ലീം വോട്ടർമാരുള്ള മാൾഡ ജില്ലയിൽ ഒരു വലിയ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടാണ് മോദി ഒരു മടിയുമില്ലാതെ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. രാജ്യത്തിൻ്റെ വികസനത്തിൻ്റെയും പുരോഗതിയുടെയും എഞ്ചിൻ ബംഗാൾ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. അത് സാമൂഹിക പരിഷ്‌കാരങ്ങളായാലും, ശാസ്ത്രപരമായ മുന്നേറ്റങ്ങളായാലും, ദാർശനികവും ആത്മീയവുമായ ചിന്തകളും ഉണർവ്വും ആയാലും , ബംഗാൾ എന്നും ഭാരതത്തിന് വഴി കാണിച്ചിരുന്നു . എന്നിരുന്നാലും, ഇടതുമുന്നണിയും ഇന്നത്തെ ടിഎംസി ഭരണവും. ആഗോളതലത്തിൽ തന്നെ പ്രസിദ്ധമായിരുന്നു ബംഗാളിൻ്റെ ആ മഹത്വം കവർന്നെടുക്കുകയും ലോകത്തിന് മുന്നിൽ അതിൻ്റെ അന്തസ്സും ആഭിജാത്യവും താഴ്ത്തുകയും ചെയ്തു.

2016 ലെ സ്കൂൾ സർവീസ് കമ്മീഷൻ (എസ്എസ്‌സി) പാനൽ നടത്തിയ അധ്യാപക-അനധ്യാപക ജീവനക്കാരുടെ എല്ലാ നിയമനങ്ങളും റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി , ബംഗാളിലെ യുവാക്കളുടെ വച്ചാണ് തൃണമൂൽ കോൺഗ്രസ് കളിച്ചതെന്ന് തുറന്ന് പറഞ്ഞു.

പണം കൈ മാറാതെ ബംഗാളിൽ ഒരു കാര്യവും നടക്കില്ല . അഴിമതിയുടെ പര്യായമായി തൃണമൂൽ മാറിയിരിക്കുന്നു. അവർ (ടിഎംസി) കർഷകരെ പോലും വെറുതെ വിട്ടില്ല. അവർ സംസ്ഥാനത്തെ യുവാക്കളുടെ ഭാവിയുമായി കളിച്ചു, ഇപ്പോൾ 26,000 കുടുംബങ്ങളെ തൊഴിൽരഹിതരാക്കി. മോദി ആഞ്ഞടിച്ചു.അതെ സമയം ഇത്രയൊക്കെ അഴിമതി നടത്തിയിട്ടും, ഒരു പ്രേത്യേക സമുദായത്തെ പ്രീണിപ്പിക്കാൻ വേണ്ടി മത്സരിക്കുകയാണ് കോൺഗ്രസ്സും തൃണമൂൽ കോൺഗ്രസ്സുമെന്നും മോദി കൂട്ടിച്ചേർത്തു.

മുസ്ലിം ആധിപത്യത്തിന്റെ നീണ്ട ചരിത്രമുണ്ട് ബംഗാളിന് പറയാന്‍. 12-ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ ബഖ്തിയാര്‍ ഖില്‍ജിയുടെ കീഴിലായിരുന്നു ബംഗാള്‍. ബ്രിട്ടീഷ് ഭരണത്തിന്റെ സൂചനകള്‍ നല്‍കിയ, 1757 ലെ പ്ലാസി യുദ്ധത്തിന് ആരംഭം കുറിക്കുന്നതു വരെ ഈ പ്രദേശം മുസ്ലിം ഭരണത്തിന് കീഴിലായിരുന്നു.

മുസ്ലീം ഭരണത്തിനെതിരെ ചെറുത്തുനില്‍പ്പ് നടത്തിയ നിരവധി ബംഗാളി ഹിന്ദു രാജാക്കന്മാരുമുണ്ടായിരുന്നു. പ്രതാപ് ആദിത്യ റോയ്, ഭൂപേന്ദ്ര നാരായണ, ഗണേഷ് നാരായണ റായ് ബഹാദൂര്‍ തുടങ്ങിയവരായിരുന്നു അതില്‍ ശ്രദ്ധേയര്‍. ധീരമായി പ്രതിഷേധിച്ച ഈ രാജാക്കന്മാരുടെ ചരിത്രം ബംഗാളിലെ പാഠ്യപദ്ധതികളിലോ എന്തിനേറെ ഇന്ത്യന്‍ ചരിത്ര പുസ്തകങ്ങളിലോ ഉള്‍ച്ചേര്‍ക്കാതെ അവഗണിക്കപ്പെട്ടു. അവരുടെ സാഹസിക കൃത്യങ്ങള്‍ ആരാലും അറിയപ്പെടാതെ പോയി. അന്നത്തെ ഇസ്ലാമിക ഭരണത്തെക്കുറിച്ചുള്ള അറിവില്ലായ്മ, മുസ്ലിം അതിക്രമങ്ങള്‍ ചെറുക്കുന്നതിന് മാനസികമായ തയ്യാറെടുപ്പുകള്‍ നടത്താന്‍ ഒരു ശരാശരി ബംഗാളിയെ പ്രാപ്തമാക്കാത്തതിലേക്ക് നയിച്ചു. മുസ്ലീം ഭരണത്തിന് പകരം 1757 ലെ ബ്രിട്ടീഷ് ഭരണത്തിലേക്ക് മാറണമെന്ന് നിര്‍ദ്ദേശിച്ച ബുദ്ധിജീവികളുമുണ്ടായി എന്നതാണ് രസകരമായ മറ്റൊരു വസ്തുത.