തൊഴിലാളി ദിനം ആയതിനാൽ മെയ് ഒന്നിന് ഹാജരാകാൻ കഴിയില്ല, എം.എം വർഗീസ്

തൃശ്ശൂർ: കരുവന്നൂര്‍ ബേങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്
നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. മെയ് ഒന്ന് തൊഴിലാളി ദിനം ആണെന്നും അതുകൊണ്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നുംഅദ്ദേഹം അറിയിച്ചു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നൽകിയപ്പോഴായിരുന്നു എംഎം വർഗീസിന്റെ പ്രതികരണം. സമൻസ് നൽകിയ ഉദ്യോഗസ്ഥരോടും എംഎം വർഗീസ് തട്ടിക്കയറിയെന്നാണ് വിവരം.

കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വർഗീസ് ഇഡിക്ക് കത്തുനൽകിയിരുന്നു. 22ന് പുറമെ തൊട്ടടുത്ത ദിവസങ്ങളിലും തുടർച്ചയായി നോട്ടീസ് നൽകിയെങ്കിലും വർഗീസ് ഹാജരായില്ല.

സിപിഎമ്മിന് തൃശൂർ ജില്ലയിലുള്ള അക്കൗണ്ടുകളെ പറ്റിയുള്ള പൂർണവിവരം വർഗീസ് നൽകിയില്ലെന്നും ഇഡി വ്യക്തമാക്കി. ഇന്നലെ ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആണ് ഇഡി വീണ്ടും നോട്ടീസ് നൽകിയത്. ആസ്തികളെ കുറിച്ചും അക്കൗണ്ടുകളെ കുറിച്ചും വിവരം നൽകാത്തതിനാൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്നാണ് ഇഡി വിശദീകരണം.