Home entertainment മകൾക്കൊപ്പമുള്ള ചിത്രവുമായി പാർവതി, ക്യൂട്ടെന്ന് ആരാധകർ

മകൾക്കൊപ്പമുള്ള ചിത്രവുമായി പാർവതി, ക്യൂട്ടെന്ന് ആരാധകർ

കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ താരമാണ് പാർവതി വിജയ്. വിവാഹത്തിനു പിന്നാലെ താര് സീരിയലിൽ നിന്നും പിന്മാറിയിരുന്നു. വിവാഹശേഷം പലവിധത്തിലുള്ള ​ഗോസിപ്പുകളും താരം കേട്ടിരുന്നു സോഷ്യൽ മീഡിയകളിൽ സജീവമാണ് നടി. തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയകളിലൂടെ താരം പങ്കുവെയ്ക്കാറുമുണ്ട്.

അഭിനയത്തിൽ സജീവം ആകുന്നതിന്റെ ഇടയിലായിരുന്നു പാർവതിയുടെ വിവാഹം. ക്യാമറാമാൻ അരുൺ ആണ് പാർവതിയുടെ ഭർത്താവ്. ഇരുവർക്കും അടുത്തിടെയാണ് പെൺകു‍ഞ്ഞ് പിറന്നത്. ​ഗർഭകാലത്തെ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം പാർവതി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. യാമിക എന്നാണ് പാർവതിയും അരുണും കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഇപ്പോഴിതാ മകൾക്കൊപ്പമുള്ള തന്റെ പുതിയ ചിത്രം പാർവതി പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്. ‘With my thamburatti kutty’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാർവതിയുടെ സഹോദരിയും നടിയുമായ മൃദുല വിജയ് ആണ് ചിത്രം പകർത്തിയിരിക്കുന്നത്.