Home kerala ഭാര്യയോട് തുണി അലക്കാൻ കൽപ്പിക്കുന്ന ഭർത്താവ്, പോസ്റ്റ് വെഡിങ് ഷൂട്ടിനെതിരെ രൂക്ഷ വിമർശനം

ഭാര്യയോട് തുണി അലക്കാൻ കൽപ്പിക്കുന്ന ഭർത്താവ്, പോസ്റ്റ് വെഡിങ് ഷൂട്ടിനെതിരെ രൂക്ഷ വിമർശനം

ലോക്ക് ഡൗൺ വന്നതോടെ കല്യാണങ്ങൾക്കും പോസ്റ്റ് വെഡ്ഡിം​ഗ്, പ്രീ വെഡ്ഡിം​ഗ് ഫോട്ടോ ഷൂട്ടുകൾ കുറഞ്‍ഞിരുന്നെങ്കിലും ഇളവുകൾ വന്നതോടെ പല ഷൂട്ടുകളും പുനരാരംഭിച്ചു. പല പ്രീ വെഡ്ഡിം​ഗ് ഷൂട്ടുകളും നേരത്തെ തന്നെ വിമർശനങ്ങൾക്കിരയായിട്ടുണ്ട്. വീണ്ടും സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ചയാകുകളായാണ് മറ്റൊരു വെഡിങ് ഷൂട്ട്. രണ്ട് ഫോട്ടോകളാണ് വിമർശനങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്.

ഭാര്യയെക്കൊണ്ട് തുണി അലക്കിക്കുന്ന ഭർത്താവും അതനുസരിക്കുന്ന ഭാര്യയും ഇതാണ് ചിത്രത്തിന്റെ ഉള്ളടക്കം. . ചിത്രങ്ങൾക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സ്ത്രീകളെ അപമാനിക്കും വിധമാണ് ഈ ഫോട്ടോകളെന്നാണ് ഉയരുന്ന പ്രധാന വിമർശനം. പോസ്റ്റ് വെഡ്ഡിങ്ങ് ഷൂട്ട് എന്നു പറഞ്ഞ് കാണിക്കുന്ന ഇത്തരം അശ്ലീലങ്ങൾ അനുവദിക്കരുതെന്ന കുറിപ്പോടെയാണ് പലരും ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്.

പെൺകുട്ടികളെ വളർത്തുമ്പോൾ വ്യക്തിത്വത്തോടെ വളർത്തണം. നാളെ മറ്റൊരു വീട്ടിൽ ചെന്ന് കയറേണ്ടവളാണ് എന്നു പറഞ്ഞു പഠിപ്പിക്കുമ്പോൾ അവർ ഇങ്ങനെ വിധേയരായി നിൽക്കും എന്ന് അഭിപ്രായപ്പെടുന്നവരും ഈ കൂട്ടത്തിൽ ഉണ്ട്. സ്ത്രീകൾ എക്കാലവും പുരഷന്റെ കാൽകീഴിൽ അടിമയായി കഴിയണമെന്ന സന്ദേശം നൽകുന്നതാണ് ഈ ചിത്രങ്ങൾ. പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന കേരളീയർക്കു തന്നെ നാണക്കേടാണ് ഇത്തരം ചിത്രങ്ങളെന്നു പറയുന്നവരും നിരവധി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള ഇത്തരം ചിത്രീകരണങ്ങളെ പ്രോത്സാഹിപ്പിക്കരുത്. സ്ത്രീകൾ വാഷിങ് മെഷീനുകളല്ല. അപമാനകരം എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ.

https://www.youtube.com/watch?v=jrqWjZnYcZ8&t=668s