Home entertainment വധു ഡോക്ടറാണ്; ആര്‍.ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു

വധു ഡോക്ടറാണ്; ആര്‍.ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു

റേഡിയോ ജോക്കിയും അവതാരകനും സംവിധായകനും നടനുമായ ആര്‍.ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു. പെരുമ്പാവൂര്‍ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് മാത്തുക്കുട്ടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

പെരുമ്പാവൂരുകാരനായ അരുണ്‍ മാത്യു മാത്തുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്. 2012ല്‍ ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്തുകൊണ്ടാണ് മാത്തുക്കുട്ടി സിനിമയിലെത്തുന്നത്. തുടര്‍ന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുള്‍പ്പെടെ പത്തിലധികം സിനിമകളില്‍ അഭിനയിച്ചു.

കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെല്‍ദോ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം രചിച്ച്‌ സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുള്‍പ്പെടെ ചില സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമകള്‍ കൂടാതെ കോഴിബിരിയാണി, കുളിസീൻ… എന്നിങ്ങനെ അഞ്ച് ഷോര്‍ട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ടെലിവിഷന്‍ ഷോകളുടെയും അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.