കെഎസ്ആര്‍ടിസിക്ക് പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതം,തന്നെ സ്ഥാനത്തു നിന്നും മാറ്റണം, ചീഫ് സെക്രട്ടറിയെ കണ്ട് ബിജു പ്രഭാകർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്നും, തന്നെ എംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ആവശ്യവുമായി ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ടു . തീരുമാനം 20 ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം
ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചി വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയതിന് പിന്നാലെയാണ് എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി അദ്ദേഹം സര്‍ക്കാരിന് മുന്നിലേക്ക് എത്തിയത്.

എന്നാൽ എംഡിയുടെ രാജിസന്നദ്ധത അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അങ്ങനെയൊരു കാര്യം സി എം ഡി സംസാരിച്ചിട്ടില്ല.അതേസമയം കെഎസ്ആർടിസിയിലെ പ്രതിസന്ധി സമ്മതിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തി.

ബുദ്ധിമുട്ടിലൂടെയും പ്രതിസന്ധിയിലൂടെയും തന്നെയാണ് കടന്ന് പോവുന്നത്.സിഎംഡിയുടെ പ്രതികരണം ശ്രദ്ധയിൽ പെട്ടിട്ടില്ല. സിഎംഡിയുടെ അവധി ആവശ്യം ഔദ്യോഗികമായ വിഷയമാണ്.ഇത് സർക്കാരിന്‍റെ ശ്രദ്ധയിൽ വന്നിട്ടില്ല.ശമ്പളം നൽകാൻ വൈകിയത് സാങ്കേതിക കാരണങ്ങൾ കൊണ്ടാണ്.ആദ്യ ഘട്ടം കൊടുത്തു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.