Home entertainment രാംലല്ല വിഗ്രഹം സ്ഥാപിക്കാൻ നെതർലൻഡ്‌സ്‌; ആദ്യം പ്രതിഷ്ഠിക്കുന്നത് നെതർലൻഡ്‌സ് ഹനുമാൻ ക്ഷേത്രത്തിൽ

രാംലല്ല വിഗ്രഹം സ്ഥാപിക്കാൻ നെതർലൻഡ്‌സ്‌; ആദ്യം പ്രതിഷ്ഠിക്കുന്നത് നെതർലൻഡ്‌സ് ഹനുമാൻ ക്ഷേത്രത്തിൽ

രാം ലല്ലയുടെ വിഗ്രഹ മാതൃകയില്‍ പുതിയ വിഗ്രഹം ഒരുക്കി നെതര്‍ലന്‍ഡ്സ്. നെതര്‍ലന്‍ഡ്സിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായാണ് ഈ വിഗ്രഹം നിര്‍മ്മിച്ചത്. നെതര്‍ലന്‍ഡ്സിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വിഗ്രഹം പൂജകള്‍ക്കായി അയോധ്യയില്‍ എത്തിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

കാശിയിലെ കനയ്യ ലാല്‍ ശര്‍മ്മയാണ് ശില്‍പി. എറ്റര്‍ബ്ലിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് വിഗ്രഹ നിര്‍മ്മാണത്തിന് പിന്നില്‍. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും രാംലല്ലയുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനാണ് ഫൗണ്ടേഷന്റെ പദ്ധതി. ആംസ്റ്റര്‍ഡാമിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കാന്‍ തീരുമാനിച്ചു.

കൃത്യമായ പകര്‍പ്പ് ഉറപ്പാക്കാന്‍, ഞങ്ങള്‍ അയോദ്ധ്യയില്‍ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ഉപയോഗിച്ച അതേ മെറ്റീരിയല്‍ തന്നെ തെരഞ്ഞെടുത്തുവെന്ന് ഫൗണ്ടേഷന്‍ ഡയറക്ടര്‍ രാഹുല്‍ മുഖര്‍ജി പറഞ്ഞു. കൂടുതല്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കാനും വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കാനും ഫൗണ്ടേഷന്‍ തീരുമാനിച്ചു. ആംസ്റ്റര്‍ഡാമിന് ശേഷം, ബ്രസല്‍സ് (ബെല്‍ജിയം), ജര്‍മ്മനി, ഫ്രാന്‍സ്, യൂറോപ്പിന്റെ മറ്റ് ഭാഗങ്ങള്‍, കൂടാതെ തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും പോലും ശ്രീരാമ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്നും രാഹുല്‍ മുഖര്‍ജി പറഞ്ഞു.