Home kerala നിവൃത്തി കേട് കൊണ്ട് ഡ്രൈവിംഗ് പഠിച്ചതാണ്, ഇപ്പോൾ അതിൽ അതിൽ അഭിമാനം- രഞ്ജു രഞ്ജിമാര്‍

നിവൃത്തി കേട് കൊണ്ട് ഡ്രൈവിംഗ് പഠിച്ചതാണ്, ഇപ്പോൾ അതിൽ അതിൽ അഭിമാനം- രഞ്ജു രഞ്ജിമാര്‍

ട്രാന്‍സ്ജന്റര്‍ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ആളാണ് രഞ്ജു രഞ്ജമാര്‍. തുടര്‍ച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തില്‍ പിന്‍തള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട് കൊണ്ടു വന്നു. ഒപ്പം സ്വയം വളരുകയും ചെയ്തു. മേക്കപ്പ് ലോകത്ത് ഇന്ന് പകരം വെക്കാനില്ലാത്ത സാന്നിധ്യമായി മാറിയ രഞ്ജു രഞ്ജിമാര്‍ സിനിമാ ലോകത്ത് പ്രശസ്ത ആണ്. മഞ്ജു വാര്യര്‍, പ്രിയാമണി, ഭാവന. മംമ്ത മോഹന്‍ദാസ് തുടങ്ങിയ സെലിബ്രറ്റികളുമായെല്ലാം അടുത്ത സൗഹൃദമാണ് രജ്ഞുവിനുള്ളത്. ഇവരോടൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് പലപ്പോഴും രഞ്ജു സംസാരിച്ചിട്ടുമുണ്ട്. സിനിമാ ലോകത്ത് നിന്ന് വലിയ പിന്തുണ രഞ്ജുവിന് ലഭിക്കാറുമുണ്ട്.

ഇപ്പോഴിതാ താന്‍ ഡ്രൈവിംഗ് പഠിച്ചതിനെക്കുറിച്ച് സംസാരുക്കുകയാണ് രഞ്ജു രഞ്ജിമാര്‍. നിവൃത്തി കേട് കൊണ്ട് ഡ്രൈവിം​ഗ് പഠിച്ചതാണ്. ഡ്രൈവിം​ഗ് സീറ്റില്‍ ഇരിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എനിക്ക് ഇഷ്ടമില്ലാത്തതും വേണ്ടെന്ന് ഉറച്ച് തീരുമാനിച്ചതുമായിരുന്നു ഡ്രൈവിം​ഗ്. പേടിയല്ലായിരുന്നു. അവിചാരിതമായി ഞാനിത് പഠിച്ചു. ഇപ്പോള്‍ എന്നില്‍ ഏറ്റവും കൂടുതല്‍ അഭിമാനം തോന്നുന്ന നിമിഷം ഡ്രൈവിം​ഗ് ചെയ്യുന്നതാണ്. ഒരു ദിവസം രാത്രി എനിക്ക് വയറ് വേദന വന്നു.

ഒട്ടും പറ്റാത്ത സാഹചര്യം ആയിരുന്നു. വീട്ടിലാണെങ്കില്‍ ആരും ഇല്ല. ഞാന്‍ കുറേപ്പേരെ വിളിച്ചു. ആരും വന്നില്ല. അവസാനം ഞാന്‍ തന്നെ ഓടിച്ച് ആശുപത്രിയില്‍ പോയി. ഇതാണ് ജീവിതത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യമെന്ന് എനിക്ക് തോന്നി. അന്ന് മുതല്‍ എന്റെ ഏറ്റവും വലിയ നേട്ടം ഒറ്റയ്ക്ക് ​ഡ്രൈവ് ചെയ്ത് ഇഷ്ടമുള്ളിടത്ത് പോകാന്‍ കഴിയു എന്നതാണ്. അതില്‍ വളരെ സന്തോഷമുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ വ്യക്തമാക്കി.