Home entertainment നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ; കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി സീമ...

നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ; കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി സീമ വിനീത്

‘ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ’എന്ന ചോദ്യവുമായെത്തിയ ആരാധകനു സീമ വിനീത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

അനീഷ് എന്ന ഒരാളാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. വിവാഹിതനായ വ്യക്തിയാണ് അനീഷ്. അത് തുറന്നു കാട്ടിയാണ് സീമയുടെ വിമര്‍ശനം. ‘ഇയാളുടെ കല്യാണം ആദ്യം തന്നെ കഴിഞ്ഞതാണ്. എന്നിട്ടാണ് ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. ആദ്യം ആ പെണ്‍കുട്ടിയെ മര്യാദയ്ക്ക് നോക്കൂ എന്നിട്ട് ആവാം അടുത്ത കല്യാണം’ എന്നു സീമ വിനീത് പറയുന്നു. അനീഷിന്റെ പ്രൊഫൈലിന്റെയും മെസേജിന്റെയും സ്ക്രീന്‍ ഷോട്ട് സഹിതമാണ് സീമയുടെ പോസ്റ്റ്.

സീമയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റ പൂര്‍ണരൂപം…

കല്യാണം കഴിക്കാം കല്യാണം കഴിക്കട്ടെ എന്നൊക്കെ പറഞ്ഞു വരുന്ന ചേട്ടന്മ്മാരോടാണ് അല്ല നിങ്ങള്‍ക്ക് അത്രയും മുട്ടി നിക്കുവാണെന്നു അറിഞ്ഞില്ല പിന്നെ ആദ്യം കെട്ടിയ ഭാര്യയെ നന്നായി പോറ്റാന്‍ നോക്കു എന്നിട്ട് അടുത്തൊന്നിനെ പോറ്റാന്‍ നടക്കു എന്തെ കല്യാണം കഴിഞ്ഞു നിനക്കൊക്കെ മൂന്നു മാസം തികയും മുന്നേ മടുത്തോ കെട്ടിയ പെണ്ണുങ്ങളെ എന്തിനാണ് പുന്നാര മക്കളെ നീയൊക്കെ ഓരോ പെണ്ണുങ്ങളുടെ ജീവിതം തുലക്കാന്‍ നടക്കുന്നത് നിനക്കോക്കെ മൂക്കിന് താഴെ നാല് രോമം വന്നെന്നും പറഞ്ഞു വലിയ ആണ് കളിച്ചും സദാചാരം പറഞ്ഞും ആണല്ലോ പബ്ലിക്ന്റെ മുന്നില്‍ നല്ലവന്‍ ചമഞ്ഞുള്ള നടപ്പ്.

അണ്ടര്‍ ഗ്രൗണ്ടില്‍ ഇതാണ് പരിപാടികള്‍. ഇനി ഭര്‍ത്താക്കന്മാരെ കണ്ണും അടച്ചു കയറൂരി വിടുന്ന പെണ്ണുങ്ങളോട് സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

NB എനിക്ക് മണിയറ ഒരുക്കാനും കതിര്‍മണ്ഡപം ഒരുക്കാനും ആരും വിഷമിക്കണ്ട പിന്നെ കളി തരാന്‍ ആങ്ങള ചമഞ്ഞു ആദ്യം ചേച്ചി വിളിയുമായി വരുന്ന സോഷ്യല്‍ മീഡിയ ആങ്ങളമാരോട് @an._ee._sh._ ആദ്യം ചേച്ചി എന്ന വാക്കിന്റെ അര്‍ഥം പോയി പഠിക്കു മൈരുകളെ