Home kerala പണം നൽകി വോട്ട് വാങ്ങുന്നു; രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ ശശി തരൂരിനെതിരെ കേസെടുത്ത് പോലീസ്

പണം നൽകി വോട്ട് വാങ്ങുന്നു; രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ ശശി തരൂരിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ പൊലീസ് കേസ്. മതസംഘടനകൾക്കു പണം നൽകി രാജീവ് ചന്ദ്രശേഖർ വോട്ടു പിടിക്കുന്നതായി ചാനൽ അഭിമുഖത്തിൽ ശശി തരൂർ ആരോപിച്ചിരുന്നു.

സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ശശി തരൂരിനു താക്കീത് നൽകിയിരുന്നു. ആരോപണം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും രാജീവ് ചന്ദ്രശേഖറിന് എതിരെ തെളിവു സമർപ്പിക്കാൻ തരൂരിനായില്ലെന്നും കമ്മിഷൻ വിലയിരുത്തി.

അതേസമയം, പരാമർശങ്ങൾ രാജീവ് ചന്ദ്രശേഖറിനെയോ ബിജെപിയെയോ ഉദ്ദേശിച്ചല്ല എന്ന തരൂരിന്റെ വാദം തള്ളി. എന്നാൽ, തരൂരിന്റെ ആരോപണം മത, ജാതി വികാരം ഉണർത്തുന്നതാണെന്ന ബിജെപിയുടെ വാദവും തിരഞ്ഞെടുപ്പ് കമ്മിഷൻ നിരാകരിച്ചു.