Home entertainment ബെഡ്ഡിൽ നിന്ന് എണീറ്റ് ബാത്ത്റൂമിലേക്ക് പോകുന്നത് പോലെയുണ്ട്, അമല പോളിന് വിമർശനം

ബെഡ്ഡിൽ നിന്ന് എണീറ്റ് ബാത്ത്റൂമിലേക്ക് പോകുന്നത് പോലെയുണ്ട്, അമല പോളിന് വിമർശനം

മലയാളത്തിനും തെന്നിന്ത്യൻ സിനിമയ്ക്കും ഏറെ പ്രിയപ്പെട്ട താരമാണ് അമല പോൾ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഇൻഡസ്ട്രിയിൽ തിളങ്ങുകയാണ് താരം. ഇപ്പോൾ തൻ്റെ ഗർഭകാലം പ്രിയപ്പെട്ടവനോടൊപ്പം ആഘോഷമാക്കുകയാണ് താരം. 2023 നവംബറിലായിരുന്നു അമല പോളിന്റെയും ജഗദ് ദേശായിയുടെയും വിവാഹം.

കഴിഞ്ഞ ദിവസം റിലീസിന് ഒരുങ്ങുന്ന തന്റെ ഏറ്റവും പുതിയ സിനിമ ആടുജീവിതത്തിന്റെ പ്രസ്മീറ്റിന് അമല എത്തിയിരുന്നു. സ്ലീവ് ലെസായ ഡീപ്പ് നെക്കുള്ള കരിനീല നിറത്തിലുള്ള ​ഡ്രസ്സും സ്നീക്കേഴ്സും ധരിച്ച് സിംപിൾ ലുക്കിലാണ് അമല എത്തിയത്.

വീഡിയോ വൈറലായതോടെ വസ്ത്രധാരണത്തിന്റെ പേരിൽ അമലയ്ക്ക് നേരെ വിമർശനം ഉയർന്ന് തുടങ്ങി. ഇത്തരം വസ്ത്രധാരണം ​ഗോവയിൽ പോരെ പ്രസ്മീറ്റിന് വരുമ്പോഴെങ്കിലും മാന്യമായ വേഷം ധരിക്കാമായിരുന്നില്ലേ, ബെഡ്ഡിൽ നിന്ന് എണീറ്റ് ബാത്ത്റൂമിലേക്ക് പോകുന്നത് പോലെയുണ്ട്.

ഇന്ത്യൻ പ്രണയകഥയൊക്കെ ഇറങ്ങിയ സമയത്ത് ഞാൻ അമലയുടെ വലിയ ഫാനായിരുന്നു. ഇപ്പോൾ തീരെ ഇഷ്ടമല്ല. ഒരിടത്തെങ്കിലും മര്യാദക്ക് ഡ്രസ്സ്‌ ഇട്ട് വന്നാൽ മതിയാരുന്നു, വളർന്ന് കഴിയുമ്പോൾ ആ കുഞ്ഞിന് നാണക്കേടുൺണ്ടാക്കാൻ വേണ്ടി കോപ്രായം കാട്ടുന്നു എന്നൊക്കെയാണ് കമന്റുകൾ വന്നത്. നെ​ഗറ്റീവ് കമന്റുകൾ പെരുകിയപ്പോൾ ചിലർ അമലയ്ക്ക് വേണ്ടി വാദിച്ചെത്തി.

ഗർഭിണിയാണെന്ന പരി​ഗണനയെങ്കിലും നൽകിക്കൊണ്ട് കമന്റ് ചെയ്യൂവെന്നാണ് ഒരാൾ അമലയെ അനുകൂലിച്ച് കുറിച്ചത്. അവർ അവർക്ക് കംഫേർട്ടായ വസ്ത്രങ്ങൾ ധരിക്കട്ടെ. അത് കാണാൻ താൽപര്യമില്ലാത്തവർ വീഡിയോ സ്കിപ്പ് ചെയ്യൂ എന്നാണ് മറ്റൊരാൾ കുറിച്ചത്. വിവാഹത്തിന് മുമ്പ് ബിക്കിനി ധരിച്ചുവെന്നതിന്റെ പേരിൽ വലിയ സൈബർ ആക്രമണം നേരിട്ട നടിയാണ് അമല.