Home entertainment ഈ സമയവും കടന്നു പോകും, ബുദ്ധിമുട്ടേറിയ സമയം, അമ്മയുടെ വിശേഷവുമായി സൗഭാ​ഗ്യ

ഈ സമയവും കടന്നു പോകും, ബുദ്ധിമുട്ടേറിയ സമയം, അമ്മയുടെ വിശേഷവുമായി സൗഭാ​ഗ്യ

ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ച് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത കലാകാരിയാണ് താര കല്യാൺ സീരിയലുകളിലൂടെയും സിനിമകളിലൂടെയും നൃത്തവേദികളിലൂടെയെല്ലാം പ്രേക്ഷകർക്ക് സുപരിചിതയായിട്ടുള്ള താര, ഇന്ന് സോഷ്യൽ മീഡിയയിലൂടെ ഏറ്റവും പുതിയ തലമുറയ്ക്ക് കൂടി പ്രിയപ്പെട്ട വ്യക്തിയാണ്. മകൾ സൗഭാഗ്യ വെങ്കിടേഷിനൊപ്പം താര ചെയ്തിട്ടുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഹിറ്റ് ആണ്. താരത്തിന്റെ അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യയും ഒക്കെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. സൗഭാഗ്യ-അർജുൻ ദമ്പതികളുടെ മകൾ സുദർശനക്കും ആരാധകർ ധാരാളമാണ്.

ഇപ്പോഴിതാ സൗഭാഗ്യയുടെ പുതിയൊരു വീഡിയോയാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. താര കല്യാണിന് കുറച്ച് മാസങ്ങൾക്ക് മുൻപ് തൊണ്ടയിൽ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന്റെ തുടർ ചികിത്സയ്ക്കായി കൊണ്ടുപോയതിന്റെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് പുതിയ വീഡിയോ. ‘ഈ സമയവും കടന്നു പോകും, ബുദ്ധിമുട്ടേറിയ സമയം’ എന്ന തലക്കെട്ടോടെയാണ് സൗഭാഗ്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

പൊതുവെയുള്ളത് പോലെയൊരു ഡേ ഇന്‍ മൈ ലൈഫ് വീഡിയോയല്ല ഇത്. അമ്മയോടൊപ്പം ആശുപത്രിയില്‍ പോകാനുണ്ട്. തൊണ്ടയിലെ സർജറിക്ക് ശേഷം ഒരു പ്രൊസീജ്യർ ചെയ്യാനുണ്ട്. അധികം വൈകാതെ തിരിച്ച് വരാനാവുമെന്നാണ് കരുതുന്നത് എന്ന് പറഞ്ഞാണ് സൗഭാഗ്യ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് താരയെ വീട്ടിൽ നിന്നും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതും മറ്റുമാണ് വീഡിയോയിൽ കാണിക്കുന്നത്.

പെട്ടെന്ന് വരാമെന്ന് കരുതിയെങ്കിലും റൂമെടുക്കേണ്ടി വന്നു. അമ്മ തിരിച്ചുവരാന്‍ സമയമെടുക്കും. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ചെറിയൊരു ബുദ്ധിമുട്ട് കാണും. രണ്ട് ദിവസം വിശ്രമിക്കാനാണ് ഡോക്ടര്‍ പറഞ്ഞത്. രണ്ട് ദിവസം എന്നോടൊപ്പം വന്ന് നില്‍ക്കണമെന്നും ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അത് അമ്മ അനുസരിക്കുമോയെന്ന് അറിയില്ല. എന്തായാലും അമ്മയോട് കാര്യം പറഞ്ഞ് കൂടെക്കൂട്ടണമെന്നും സൗഭാഗ്യ പറയുന്നു. അമ്മാട്ടു പറഞ്ഞാല്‍ കേള്‍ക്കുമോയെന്ന് ചോദിച്ചപ്പോള്‍ നോ എന്നായിരുന്നു സുദര്‍ശനയുടെ മറുപടി.