Home Sports മൂന്ന് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലില്‍, ലോകകപ്പിൽ ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ, ദക്ഷിണാഫ്രിക്ക പുറത്ത്

മൂന്ന് വിക്കറ്റ് ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലില്‍, ലോകകപ്പിൽ ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ, ദക്ഷിണാഫ്രിക്ക പുറത്ത്

കൊല്‍ക്കത്ത : ലോകകപ്പിൽ ഇന്ത്യ– ഓസ്ട്രേലിയ ഫൈനൽ. സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നു വിക്കറ്റു വിജയവുമായാണ് ഓസ്ട്രേലിയ ഫൈനലുറപ്പിച്ചത്. നവംബർ 19ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണു കലാശപ്പോരാട്ടം. ഏകദിന ലോകകപ്പില്‍ ഓസീസിന്റെ എട്ടാം ഫൈനലാണിത്. അഞ്ചു തവണ ഓസ്ട്രേലിയ ഏകദിന ലോകകപ്പ് കിരീടം വിജയിച്ചിട്ടുണ്ട്.

സെമിയില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് കീഴടക്കി ഓസ്‌ട്രേലിയ തങ്ങളുടെ എട്ടാം ലോകകപ്പ് ഫൈനലിലേക്ക് കടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് സംഘം 47.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 1999, 2007 ലോകകപ്പ് സെമിയില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്ന ഓസീസ് ഇത്തവണയും അതാവര്‍ത്തിച്ചു.

60 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ഓപ്പണർമാർ ഓസീസിനു നല്‍കിയത്. 29 റൺസെടുത്ത വാർണറെ എയ്ഡൻ മാര്‍ക്രാം ബോൾഡാക്കുകയായിരുന്നു. ആറു പന്തുകൾ നേരിട്ട മിച്ചൽ മാര്‍ഷിനെ കഗിസോ റബാദയുടെ പന്തിൽ റാസി വാൻ ‍ഡർ ദസൻ ക്യാച്ചെടുത്ത് മടക്കി. 40 പന്തുകളിൽനിന്ന് ട്രാവിസ് ഹെഡ് അർധ സെഞ്ചറി തികച്ചു. സ്കോർ 106ൽ നിൽക്കെ താരം പുറത്തായി. കേശവ് മഹാരാജിന്റെ പന്തിൽ ഹെഡ് ബോൾ‍ഡാകുകയായിരുന്നു. 31 പന്തിൽ 18 റണ്‍സെടുത്ത മാർനസ് ലബുഷെയ്ന്‍ ടബരെയ്സ് ഷംസിയുടെ പന്തിൽ എൽബി‍ഡബ്ല്യു ആയി.