Home crime മതപഠന കേന്ദ്രത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

മതപഠന കേന്ദ്രത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം. മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. മരണത്തില്‍ കുട്ടുയുടെ മാതപിതാക്കള്‍ ദുരൂത ആരോപിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. നെയ്യാറ്റിന്‍ കര ഡിസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം ഇസ്ലാമിക മതപഠന കേന്ദ്രമായ അല്‍ അമാന്‍ മദ്രസയില്‍ പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

ഖദീജത്തുല്‍ ഖുദ്ര വനിത അറബിക് കോളേജിലെയും ഇതേ വളപ്പില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മദ്രസ മതപഠനശാലയിലെയും അഞ്ച് ജീവനക്കാരില്‍ നിന്നും 10 വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് പോലീസ് വിവരങ്ങള്‍ ശേഖരിച്ചത്. ചെറിയ പെരുന്നാളിന് വീട്ടിലേക്ക് പോയപ്പോള്‍ തിരിച്ചുവരില്ലെന്ന് അസ്മിയ പറഞ്ഞുവെന്ന് ചില കുട്ടികള്‍ പോലീസിനോട് പറഞ്ഞു.

ഇത് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇടമക്കുഴി ഖദീജത്തുല്‍ ഖുദ്ര വനിത അറബിക് കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അസ്മിയ. ശനിയാഴ്ച വൈകിട്ടാണ് അസ്മിയ മത പഠന കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവിടെ താമസിച്ച് പഠിക്കുകയാണ് അസ്മിയ.