Home national മഥുര ഈദ്ഗാഹ് പള്ളി പൊളിച്ച് കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

മഥുര ഈദ്ഗാഹ് പള്ളി പൊളിച്ച് കൃഷ്ണ ജന്മഭൂമിയായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി. മഥുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ നടത്തി പള്ളി പൊളിച്ച് നീക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇത്തരം ആവശ്യം പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും ഭാവിയില്‍ ഇത്തരം ഹര്‍ജിയുമായി വരരുതെന്നും ഹര്‍ജിക്കാരനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

വിഷയത്തില്‍ നിരവധി സിവില്‍ ഹര്‍ജികളുള്ളതിനാല്‍ വിഷയം പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിക്കാന്‍ സാധിക്കില്ലെന്ന് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അതേസമയം സിവില്‍ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി. ഷാഹി ഈദ്ഗാഹ് പള്ളി പൊളിക്കണമെന്നും അവിടെ കൃഷ്ണഭൂമിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു ആവശ്യം.