Home kerala പണത്തോടും പെണ്ണിനോടും ആസക്തിയുള്ളവൻ, ഗണേഷിനെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായ പോലെയാകും, വെള്ളാപ്പള്ളി നടേശൻ

പണത്തോടും പെണ്ണിനോടും ആസക്തിയുള്ളവൻ, ഗണേഷിനെ മന്ത്രിയാക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായ പോലെയാകും, വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ. രാഷ്ട്രീയ പ്രവർത്തനത്തിനായാലും പൊതുപ്രവർത്തനത്തിനായാലും സ്വഭാവശുദ്ധി വേണം. സ്വഭാവശുദ്ധിയില്ലാത്ത ഗണേഷിനെ മന്ത്രിയാക്കി മുഖംമിനുക്കാൻ നോക്കിയാൽ വെളുക്കാൻ തേച്ചത് പാണ്ടായ പോലെയാകും.കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

”വേഷം മാറും പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്. ഭാര്യയുടെ തല്ല് വാങ്ങിയ മന്ത്രിയാണ്. സ്വഭാവശുദ്ധിയില്ലാത്തയാളെയാണോ മന്ത്രിയാക്കുന്നത്? അച്ഛനും മകനും കൂടി മുടിപ്പിച്ചതാണ് ഗതാഗത വകുപ്പ്. വേറെ വകുപ്പ് ചോദിക്കുന്നത് കറന്നു കുടിക്കാനാണ്. കൊള്ളയടിച്ചതിന് ശിക്ഷിക്കപ്പെട്ടയാളുടെ മകനാണ് ഗണേഷ്.” ഗണേഷും മന്ത്രിയായിരുന്നപ്പോൾ അഴിമതി നടത്തിയെന്നും ജനങ്ങൾ വിഡ്ഢികളാണെന്നു കരുതരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ വിഷയത്തിൽ ലത്തീൻ സഭയ്‌ക്കെതിരെയും അദ്ദേഹം തിരിഞ്ഞു. ചങ്ങലക്ക് ഭ്രാന്ത് പിടിക്കരുത്. പക്വത കാണിക്കണം. മതനേതാക്കൾ ഇങ്ങനെ സംഘടിച്ച് പ്രകോപിപ്പിക്കരുത്. ജനാധിപത്യത്തിലെ മര്യാദ കാണിക്കണം. അമ്പിളിമാമനെ പിടിച്ചുകൊടുക്കാൻ കഴിയില്ല. സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ലത്തീൻ സഭ അതിരുകടക്കുകയാണെന്നും വെള്ളാപ്പള്ളി.