Home kerala പാലക്കാട് വയസുകാരന് നേരെ കാട്ടുപന്നി ആക്രമണം, പരിക്ക്

പാലക്കാട് വയസുകാരന് നേരെ കാട്ടുപന്നി ആക്രമണം, പരിക്ക്

പാലക്കാട് : റോഡിലൂടെ നടക്കുകയായിരുന്ന വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഉണ്ണികൃഷ്ണൻ- സജിത ദമ്പതികളുടെ മകൻ ആദിത്യനാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.

അമ്മയുടെ സഹോദരിയുടെയും സഹോദരനുമൊപ്പം നടന്നു പോകുന്നതിനിടെ റോഡരികിലേക്ക് കാട്ടുപന്നി കുതിച്ചെത്തുകയായിരുന്നു. പന്നിയുടെ ഇടിയേറ്റ കുട്ടി തെറിച്ചുവീഴുകയായിരുന്നു. കൈയ്‌ക്കും നെറ്റിയിലുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9.30-ഓടെയായിരുന്നു സംഭവം.

തുടർന്ന് ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ കാട്ടുപന്നി ഓടിമറിഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളിൽ പരിഹാരം കണ്ടെത്തുന്നതിൽ സംസ്ഥാനസർക്കാർ പരാജയപ്പെട്ടു. അതേസമയം, 2016 മുതല്‍ വന്യജീവി ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 909 ആയതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ഈ വര്‍ഷം മാത്രം ഏഴ് പേരെയാണ് വനാതിര്‍ത്തികളില്‍ കാട്ടാന ചവിട്ടിക്കൊന്നത്. എന്നിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയമായി ഇരിക്കുന്നു.

ഇത്തവണത്തെ ബജറ്റില്‍ ആകെ നീക്കി വച്ചിരിക്കുന്ന 48 കോടി രൂപയാണ്. ഇലക്ട്രിക് ഫെന്‍സിങിനോ ട്രെഞ്ച് നിര്‍മ്മാണത്തിനോ ഒരു പദ്ധതിയും സര്‍ക്കാരിന്റെ പക്കലില്ല. മനുഷ്യനെയും അവൻറെ സ്വത്തിനെയും വന്യമൃഗങ്ങളുടെ ദയാവദത്തിന് സര്‍ക്കാര്‍ വിട്ടു നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.