ഷമക്ക് വല്ലാത്ത നെഗളിപ്പ് ആയിരുന്നു , ചക്കുവള്ളി സോമന് കൂടി രണ്ട് കൊടുക്കണേ സുധാകരൻ സാറേ- ലക്ഷ്മി കാനത്ത്

ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല എന്ന കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവന വൻ ചർച്ചാ വിഷയമായിരുന്നു. പിന്നാലെ ഷമ മുഹമ്മദ് തന്നെ മറുപടിയുമായും രം​ഗത്ത് എത്തിയിരുന്നു. ഇപ്പോളിതാ ലക്ഷ്മി കാനത്ത് ഷമ മുഹമ്മദിനെക്കുറിച്ച് പങ്കിട്ട കുറിപ്പാണ് ചർച്ചയാകുന്നത്. ബിജെപി യുടെ മെക്കിട്ട് കേറി കേറി ഇപ്പൊ ദേ കോൺഗ്രസ് പാര്ട്ടി യുടെ ആരും അല്ലാ എന്നുള്ള കെ സുധാകരന്റെ പ്രസ്താവന കേട്ടതോടെ ഇനി അടുത്ത് ആരുടെ മെക്കിട്ടാണോ ആവോ കേറാൻ പോകുന്നത് എവന്നാണ് ലക്ഷ്മി ചോദിക്കുന്നത്

കുറിപ്പിങ്ങനെ

ജീ എന്ന് വിളിക്കേണ്ട ഗതി വരുത്തല്ലേ ദൈവമേ ഓർക്കാൻ കൂടി വയ്യാ ആ അവസ്‌ഥ ബിജെപി യുടെ മെക്കിട്ട് കേറി കേറി ഇപ്പൊ ദേ കോൺഗ്രസ് പാര്ട്ടി യുടെ ആരും അല്ലാ എന്നുള്ള കെ സുധാകരന്റെ പ്രസ്താവന കേട്ടതോടെ ഇനി അടുത്ത് ആരുടെ മെക്കിട്ടാണോ ആവോ കേറാൻ പോകുന്നത് ? വല്ലാത്ത നെഗളിപ്പ് ആയിരുന്നു അക്ഷമ യ്ക്ക് ഇത്രേം കിട്ടിയതോടെ അല്പം ആശ്വാസം ഉണ്ട് ഇതുപോലെ ആ വായ പോയ കോടാലി ചക്കുവള്ളി സോമന് കൂടി രണ്ട് കൊടുക്കണേ സുധാകരൻ സാറേ അത്ര ശല്യം ആണ്‌ അവനെ കൊണ്ട്

അതേ സമയം ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ല എന്ന കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനനയ്ക്ക് മറുപടി നൽകി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലുള്ള വക്താക്കളുടെ പട്ടികയിൽ തന്റെ ചിത്രം സഹിതമുള്ള വിവരം പങ്കുവെച്ചുകൊണ്ടാണ് ഷമ മറുപടി നൽകിയത്.

എഐസിസി വക്താവിനെ കെപിസിസി അദ്ധ്യക്ഷന് അറിയില്ലേ എന്നാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയരുന്ന ചോദ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് സ്ത്രീകൾക്ക് പ്രാതിനിദ്ധ്യം കൊടുക്കുന്നില്ലെന്ന ഷമയുടെ വിമർശനത്തിനെതിരെയാണ് സുധാകരൻ നേരത്തേ രംഗത്തുവന്നത്.

ഷമാ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്നാണ് കെ സുധാകരൻ പറഞ്ഞത്. വിമർശനമൊക്കെ അവരോട് ചോദിച്ചാൽ മതി. അവരൊന്നും പാർട്ടിയുടെ ആരുമല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് ഏറെ വിവാദമായിരുന്നു.