Home kerala ജനവാസ മേഖലയിൽ ഇറങ്ങി കാട്ടുപോത്ത്, നട്ടംതിരിഞ്ഞ് നാട്ടുകാർ

ജനവാസ മേഖലയിൽ ഇറങ്ങി കാട്ടുപോത്ത്, നട്ടംതിരിഞ്ഞ് നാട്ടുകാർ

കോഴിക്കോട് : ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചു.കൂരാച്ചുണ്ടയ്ക്ക് സമീപത്തുള്ള പെരുവണ്ണാമുഴി വനത്തിൽ നിന്നാണ് കാട്ടുപോത്തിറങ്ങിയതെന്നാണ് നിഗമനം. ഇന്നലെ വൈകിട്ട് ചാലിടമെന്ന സ്ഥലത്തിൽ ഇറങ്ങിയ കാട്ടുപോത്ത് ഇന്ന് രാവിലെ നഗരത്തിലെ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു.

നാട്ടുകാർ പ്രദേശത്ത് ഇറങ്ങിയതോടെ ഇത് സമീപത്തെ ഒരു വീട്ടുവളപ്പിലേക്ക് നീങ്ങി. ഇതോടെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. ആൾ താമസമില്ലാത്ത വീട്ടുവലിപ്പിലേക്കാണ് പോത്ത് കയറിയത്. കാട്ടുപോത്ത് മറ്റു ഭാഗങ്ങളിലേക്ക് നീങ്ങി പരിഭ്രാന്തി സൃഷ്ടിക്കാതിരിക്കാനായി വനം വകുപ്പ് വീട്ട് വളപ്പിന്റെ ഗേറ്റ് അടച്ചിട്ടുണ്ട്.

പോത്തിനെ കാട്ടിലേക്ക് തന്നെ തുരത്താനുള്ള വഴി തേടുന്നുണ്ടെന്നും വൈകാതെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുമെന്നും വനംവകുപ്പ് അറിയിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യവും കൂടുതലാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.