സിദ്ധാർത്ഥിനെ കുറിച്ച് പറഞ്ഞതിന് ഞാൻ നിലവാരമില്ലാതവൾ, ഊള, അവർക്കെല്ലാം എന്റെ സ്റ്റാൻഡേർഡ് മാറ്റി വെച്ച് മറുപടി കൊടുത്തു- സീമ ജി നായർ

പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതികരിച്ച നടി സീമ ജി നായർക്ക് നേരെ സൈബർ ആക്രമണം . കഴിഞ്ഞ ദിവസമാണ് സിദ്ധാർത്ഥിന്റെ മരണത്തെ കുറിച്ച് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇത് എസ് എഫ് ഐ യെ താറടിച്ചു കാട്ടാനുള്ള ശ്രമമാണെന്ന് പറഞ്ഞായിരുന്നു സീമ ജി നായരെ ആക്ഷേപിച്ചത് . താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പിൽ പറഞ്ഞത്. പാർട്ടിയുടെ പേര് പോലും പറയാതെയാണേ താൻ കുറിപ്പ് എഴുതിയതെന്നും, എന്നിട്ടും സിദ്ധാർത്ഥിനെ കുറിച്ച് പറഞ്ഞ തന്നെ അവർ ആക്ഷേപിച്ചുവെന്നും , ഒടുവിൽ തന്റെ സ്റ്റാൻഡേർഡ് മാറ്റി വെച്ചു അവർക്കെല്ലാം മറുപടി കൊടുത്തുവെന്നും സീമ ജി നായർ പറയുന്നു .

കുറിപ്പിങ്ങനെ

‌നമസ്ക്കാരം പ്രിയപെട്ടവരെ ,രണ്ട്‌ ദിവസം മുന്നേ സിദ്ധാർഥ് എന്ന മോനെ കുറിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു ..അതിൽ ഞാൻ എഴുതിയത് (രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചും ,ഏതു പാർട്ടി ഭരിച്ചാലും ഒത്താശ ചെയ്യാൻ ആളുണ്ടെങ്കിൽ ഇവിടെ പലതും നടക്കുമെന്നാണ് )ഒരു പാർട്ടിയുടെ പേര് പറഞ്ഞില്ല ..അത് CPM ,BJP,CONGRES..ഏതും ആവട്ടെ ..മഞ്ഞപിത്തമുള്ളവന് നോക്കിനിടമൊക്കെ മഞ്ഞനിറം എന്ന് പറഞ്ഞപോലെ കുറച്ചുപേർ എന്റെ മെക്കിട്ടുകേറാൻ വന്നു ..അവരെന്തിനാണ് ഇത്രയും ആവേശത്തോടെ പ്രതികരിച്ചത് ..പ്രതികരിച്ചവരുടെ പാർട്ടി ആണ്‌ ഇതു ചെയ്തെന്നു ഞാൻ പറഞ്ഞിട്ടില്ല ..ഞാൻ നിലവാരമില്ലാതവൾ,ഊള,തുടങ്ങിയ പദപ്രയോഗങ്ങൾ അവർക്കെല്ലാം എന്റെ സ്റ്റാൻഡേർഡ് മാറ്റി വെച്ചു മറുപടിയും കൊടുക്കേണ്ടി വന്നു ,

കൊലപാതകം ഏതും ആവട്ടെ ,രാഷ്ട്രീയമോ ,ക്യാമ്പസ്സോ ആവട്ടെ ,പാർട്ടി ഏതും ആവട്ടെ ,പക്ഷെ ആരുടേയും ജീവൻ എടുക്കാനുള്ള അവകാശം ആർക്കും ഇല്ല..ആര് മരിച്ചാലും ,ആര് കൊന്നാലും ,ആജീവൻ തിരികെ കൊടുക്കാൻ നമ്മുക്ക് കഴിയില്ല ,രാഷ്ട്രീയ തിമിരം ബാധിച്ച ചിലർ സിഡ്‌ദ്ധാര്ഥിന്റെ മരണത്തെ കുറിച്ചുപോലും ഇന്നലെ മോശമായി മറുപടി ഇട്ടു .നമ്മുടെ കേരളത്തിൽ തന്നെ ഇത്രയും മനസാക്ഷി ഇല്ലാതെ എങ്ങനെ ഇവർക്കെഴുതാൻ സാധിക്കുന്നു ..ഇതുവരെ എന്റെ രാഷ്ട്രീയം എന്തെന്ന് ഞാൻ പറഞ്ഞിട്ടില്ല,ഒരു പാർട്ടി മീറ്റിംഗിലും ഞാൻ പങ്കെടുത്തിട്ടില്ല ,ഹിന്ദു ആയിപോയതുകൊണ്ട് ഞാൻ സംഖിണി ആയി മാറുന്നു ..ആര് തെറ്റ് ചെയ്താലും തെറ്റിനെ തെറ്റായിഅംഗീകരിക്കാൻ പറ്റാത്ത മനസ്സ് വികൃതമായവരുടെ നാടായി കഴിഞ്ഞു ഈ GOD’S OWN കൺട്രി