Home Premium ഭീകരർക്ക് ഇടമില്ല, ഹമാസ് അനുകൂല അക്കൗണ്ടുകൾ എക്സ് (ട്വിറ്റർ) നീക്കം ചെയ്യുന്നു)

ഭീകരർക്ക് ഇടമില്ല, ഹമാസ് അനുകൂല അക്കൗണ്ടുകൾ എക്സ് (ട്വിറ്റർ) നീക്കം ചെയ്യുന്നു)

ഹമാസിനെതിരേ എക്സ്( ട്വിറ്റർ) ഉരുക്ക് മുഷ്ടി പ്രയോഗം. ഹമാസിനും അനുകൂലികൾക്കും ട്വിറ്ററിൽ ഇടമില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തി സ്ഥാപനം ഉടമ ഇലോൺ മസ്‌ക്.ഇലോൺ മസ്‌കിന്റെ എക്‌സ് ഹമാസ് അനുകൂല അക്കൗണ്ടുകൾ നീക്കം ചെയ്യുന്നു, ഇസ്രയേലിനെതിരായ സമീപകാല ഹമാസ് ആക്രമണത്തിന് ശേഷം, മുമ്പ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ്, “ഭീകര സംഘടനകൾക്ക് എക്‌സിൽ സ്ഥാനമില്ല” എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്‌

ഹമാസിനും അനുകൂലികൾക്കും ഇത് വൻ തിരിച്ചടിയായി. സോഷ്യൽ മീഡിയ യുദ്ധത്തിനും സോഷ്യൽ മീഡിയ പ്രചാരണത്തിനും ഇനി ഉള്ളത് ഗൂഗിളും ഫേസ്ബുക്കും മാത്രം. ഇതിൽ ഫേസ്ബുക്ക് നല്ല ഒന്നാന്തിരം ജൂതൻ ആയ മാർക്ക് സുക്കർ ബെർഗിന്റെയാണ്‌. ഗൂഗിൾ ആകട്ടേ അമേരിക്കയുടേതും. ഫേസ്ബുക്ക് ആസ്ഥാനവും അമേരിക്കയിലാണ്‌

എക്സ് പ്ളാറ്റ്ഫോമിൽ നിന്നും ഹമാസ് അക്കൗണ്ടുകൾ മാത്രമല്ല അനുകൂല പോസ്റ്റുകൾ ഇടുന്നവരുടെ അക്കൗണ്ടുകളും നീക്കം ചെയ്യും. ഭീകരവാദം തന്റെ സ്ഥാപനത്തിനു പുറത്ത് വയ്ച്ച് കളിച്ചാൽ മതി എന്നും അത്തരം വർഗീയ പോസ്റ്റുകൾക്ക് ഉള്ള ഇടമല്ല എക്സ് പ്ളാറ്റ്ഫോം എന്നും ഇലോൺ മസ്ക് തുറന്നടിക്കുന്നു

ട്വിറ്റർ ഇതിനകം നൂറുകണക്കിന് ഹമാസുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നീക്കം ചെയ്തു.എക്സ് പൊതു ഇടമാണ്‌. സമാധാനം ആഗ്രഹിക്കുന്നു. ഭീകരവാദം ഇവിടെ പറ്റില്ല.പ്രത്യേകിച്ച് ഇതുപോലുള്ള നിർണായക നിമിഷങ്ങളിൽ, കൂടാതെ പ്ലാറ്റ്‌ഫോമിലൂടെ പ്രചരിപ്പിച്ചേക്കാവുന്ന ഏതെങ്കിലും നിയമവിരുദ്ധ ഉള്ളടക്കത്തെ അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നു എന്നും ഇലോമ്മ് മസ്ക് പറഞ്ഞു.തീവ്രവാദ സംഘടനകൾക്കോ ​​അക്രമാസക്തമായ തീവ്രവാദ ഗ്രൂപ്പുകൾക്കോ ​എക്സിൽ സ്ഥാനമില്ല, സജീവമായ ഗ്രൂപ്പുകൾ ഉൾപ്പെടെ അത്തരം അക്കൗണ്ടുകൾ തത്സമയം നീക്കം ചെയ്യുക,“ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിന്റെ സിഇഒ ലിൻഡ യാക്കാരിനോയും അറിയിച്ചു.

xനെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ പോരാടാനും പുതിയ യൂറോപ്യൻ യൂണ്യൻ നിയമങ്ങളും ഉള്ളടക്ക നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ട് എലോൺ മസ്കിനു യൂറോപ്യൻ യൂണിയൻ വ്യവസായ മേധാവി തിയറി ബ്രെട്ടൺ കത്ത് നല്കിയിരുന്നു. തുടർന്നാണ്‌ അടിയന്തിര തീരുമാനം.എക്സിൽ ഹമാസ് അനുകൂല പോസ്റ്റുകൾ ഇട്ടാൽ നടപടി ഉടൻ ഉണ്ടാകും. ഇത്തരത്തിൽ നീക്കം ചെയ്യുന്ന അക്കൗണ്ടുകൾ പിന്നെ തിരിച്ച് നല്കില്ല.അതേ സമയം യൂറോപ്യൻ യൂണിയനിൽ നിയമവിരുദ്ധമായ ഉള്ളടക്കവും തെറ്റായ വിവരങ്ങളും വിതരണം ചെയ്യുന്നതിൽ പ്ലാറ്റ്‌ഫോമിന്റെ ആരോപണവിധേയമായ ഉപയോഗത്തെക്കുറിച്ച് ബ്രെട്ടൺ ആശങ്ക പ്രകടിപ്പിച്ചു.എക്സ് ഒരിക്കലും ഹമാസിനെ മേലിൽ പിന്തുണക്കില്ലെന്ന് അവർ ഉറപ്പ് നല്കുകയും ചെയ്തിരിക്കുകയാണ്‌.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ നിയമവിരുദ്ധമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും പൊതു സുരക്ഷയ്ക്കും ജനങ്ങളുടെ സമാധാനത്തിനും നിലകൊള്ളണം. ഹമാസ് തുറ്റങ്ങിയ ഭീകരവാദത്തിനെതിരായ പോസ്റ്റുകൾക്ക് പ്രാധാന്യം നല്കണം.നാഗരികക്ക് എതിരായ ഭീഷണികൾ പരിഹരിക്കുന്നതിനും കൂടുതൽ സജീവമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്.

ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തെത്തുടർന്ന്, സാഹചര്യം ഉടനടി വിലയിരുത്താൻ എക്സ് ഒരു നേതൃത്വ ഗ്രൂപ്പ് സ്ഥാപിച്ചതായി യാക്കാരിനോ ഊന്നിപ്പറഞ്ഞു.ഇസ്രായേൽ ആക്രമണത്തെത്തുടർന്ന് അതിന്റെ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെ ചെറുക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ എക്സിനോട് യൂറോപ്യൻ യൂണ്യൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഒക്ടോബർ 7 ന് ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലിൽ മരണസംഖ്യ 1,300 ആയി ഉയർന്നു, 3300 പേർക്ക് പരിക്കേറ്റു, ഇതിൽ 28 പേരുടെ നില ഗുരുതരവും 350 പേരുടെ നില ഗുരുതരവുമാണെന്ന് ഹീബ്രു മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

എക്സിന്റെ നിലപാടിനെ തുടർന്ന് ഫേസ്ബുക്കും ഹമാസിനു നിയന്ത്രണം കൊണ്ടുവന്നേക്കും. ഹമാസ് അനുകൂല പോസ്റ്റുകളും ഹമാസ് അനുകൂലികൾ സംഗമം നടത്താനും മറ്റും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനെതിരെ ഫേസ്ബുക്കിനും യൂറോപ്യൻ യൂണ്യൻ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ഇസ്രായേൽനൊപ്പവും പലസ്തീൻ ഭീകരന്മാർക്ക് എതിരായും പാശ്ചാത്യ ലോകം മുഴുവൻ നിലകൊള്ളുന്നതിനിടയിലാണ്‌ ഹമാസും അനുകൂലികളും ട്വിറ്റർ പ്ലാറ്റ്ഫോമിൽ നിന്നും പുറത്താകുന്നത്.