kerala

എ. കെ. ജി സെന്റർ സ്ഫോടനം, ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടി

എ.കെ ജി സെന്ററിൽ ഉണ്ടായ സ്ഫോടനം കലാപാഹ്വാനമോ. സ്ഫോടനത്തിൽ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും തിരിച്ചടിയായി കോടതി വിധി. കേസിൽ തിരുവനന്തപുരം ജില്ലാ കോടതിയാണ്‌ വിധി പറഞ്ഞിരിക്കുന്നത്. എ. കെ. ജി സെന്റർ സ്ഫോടനത്തിൽ ഇ.പി ജയരാജനും പി.കെ ശ്രീമതിക്കും എതിരേ കലാപ കുറ്റം ചുമത്തണം എന്ന ഹരജി തള്ളിയ തിരുവനന്തപുരം മജിസ്ട്രേട്ട് (3) കോടതിയുടെ നടപടി നിയമ വിരുദ്ധമെന്ന് തിരുവനന്തപുരം ജില്ലാ കോടതി. ഇതോടെ സ്വന്തം ഓഫീസിൽ നടന്ന സ്ഫോടനം ഉപയോഗിച്ച് കേരളത്തിൽ കലാപത്തിനു ശ്രമിച്ചു എന്ന കേസ് വീണ്ടും സി പി എം നേതാക്കൾക്കെതിരെ സജീവമായി

പൊതു പ്രവർത്തകൻ പായിച്ചിറ നവാസാണ്‌ ഹർജിക്കാരൻ. നാളുകളായുള്ള പായിച്ചറ നവാസിന്റെ നിയമ പോരാട്ടത്തിനു വിജയം എന്നും പറയാം. 2022 ജൂലൈ ഒന്നിനായിരുന്നു എ.കെ.ജി സെന്ററിന്റെ ഗേറ്റിനുനേരെ പടക്കമെറിഞ്ഞ സംഭവം നടന്നത്. പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍നില്‍ക്കെയായിരുന്നു തൊട്ടടുത്ത ഗേറ്റിനുനേരെ ബൈക്കിലെത്തിയയാള്‍ പടക്കമെറിഞ്ഞത്. വലിയ ശബ്ദം കേട്ടെന്ന് സംഭവത്തിനു പിന്നാലെ പി.കെ ശ്രീമതി പറഞ്ഞിരുന്നു.ശബ്ദം കേട്ട് പുസ്തകം വായിച്ചുകൊണ്ടിരുന്ന ഞാൻ ബഡിൽ നിന്നും ഞെട്ടി ഉയർന്ന് പൊങ്ങി എന്നായിരുന്നു പി കെ ശ്രീമതി പറഞ്ഞത്. കോണ്‍ഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനും ആരോപിച്ചു. തുടർന്ന് സി.പി.എം നേതാക്കളും മറ്റും വ്യാപകമായി സംസ്ഥാനത്ത് കലാപം അഴിച്ചുവിട്റ്റു.

കലാപത്തിനു ജയരാജനും പി കെ ശ്രീമതിക്കും എതിർറ്റേ കേസ്ടുത്ത് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടണം എന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.ഇതുമായി ബന്ധപ്പെട്ട കേസ് പോലീസ് എടുക്കാതിരുന്നപ്പോൾ പരാതിക്കാരൻ പായിച്ചിറ നവാസ് മജിസ്ട്രേട്ട് കോടതിയേ സമീപിച്ചു. എന്നാൽ പരാതിക്കാരനായ പായ്ചിറ നവാസ് നിരവധിയായ പൊതുതാൽപര്യ വ്യവഹാരങ്ങൾ നേരിട്ട് നൽകിയും, വാദിച്ചും കോടതിയുടെ വിലപ്പെട്ട സമയങ്ങൾ കളയുന്ന വ്യക്തിയാണെന്നും ആയതിനാൽ കഴമ്പില്ലാത്ത ഈ പരാതി തള്ളണമെന്നും ഇ.പി ജയരാജനും പി.കെ ശ്രീമതിയ്ക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ രാജഗോപാലൻ നായർ ജില്ലാ കോടതിയോട് വിചാരണവേളയിൽ പലപ്രാവശ്യം ആവശ്യപ്പെട്ടിരുന്നു.തുടർന്ന് ഹരജി തള്ളി..

എന്നാൽ താൻ നേരിട്ട് തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയിരിക്കുന്ന ഹർജി, ഒരു മജിസ്ട്രേറ്റ് പാസാക്കിയ ഉത്തരവിനെതിരെയാണെന്നും, ഹർജി തള്ളിയ മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണെന്നും, ഒരു പരാതി തള്ളുമ്പോൾ മജിസ്ട്രേറ്റ് പാലിക്കേണ്ട അടിസ്ഥാനപരമായ കാര്യങ്ങൾപോലും പാലിക്കാതെയും, സാക്ഷികളെ വിസ്ക്കരിക്കാതെയും, ബഹു. ഹൈക്കോടതികളുടെയും, ബഹു.സുപ്രീം കോടതിയുടെയും വിവിധ മാർഗ്ഗനിർദേശങ്ങളും ഉത്തരവുകളും പാലിക്കാതെയുമാണ് മജിസ്ട്രേറ്റ് ഇത്തരത്തിൽ പരാതി തള്ളിക്കൊണ്ട് വെറും രണ്ടുവരിയിൽ ഉത്തരവിറക്കിയത് എന്നുമായിരുന്നു പരാതിക്കാരന്റെ വാദം. ഇത് സാധൂകരിക്കുന്ന സുപ്രീംകോടതിയുടെയും വിവിധ ഹൈക്കോടതികളുടെയും ഉത്തരവിന്റെ പകർപ്പുകൾ ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കിയിരുന്നു.ഇരു കക്ഷികളുയുടെയും വിശദമായ വാദങ്ങളും, പബ്ലിക് പ്രൊസിക്കൂട്ടറുടെ വാദവും കേട്ട കോടതി, കീഴ് കോടതിയിലെ ഫയലുകൾ വിളിച്ചുവരുത്തി പരിശോധിച്ചു.

അതിനുശേഷമാണ് ഹർജിക്കാരൻ കീഴ് കോടതി ഉത്തരവിലെ നിരവധി പിഴവുകൾ ചൂണ്ടിക്കാട്ടി മേൽക്കോടതിയിൽ നൽകിയ ഹർജി ന്യായമല്ലെയെന്നും, ഒരു സാക്ഷിയെ പോലും വിസ്തരിക്കാതെയും, കൃത്യമായ കാരണങ്ങൾ രേഖപ്പെടുത്താതെയും ഒരു പരാതി എങ്ങനെയാണ് തള്ളുന്നതെന്നും ജില്ലാ കോടതി ജഡ്ജി വിചാരണ
വേളയിൽ ചോദിച്ചിരുന്നു.

വിചാരണ വേളയിൽ ഹർജിക്കാരനോട് പരാതിയിൽ സൂചിപ്പിച്ചിരിക്കുന്ന കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ എട്ടു സാക്ഷികളെയും വിസ്തരിക്കണമോ എന്ന് ജില്ലാ കോടതി ഒന്നിലെ ജഡ്ജി അനിൽ കുമാർ ചോദിച്ചപ്പോൾ നിർബന്ധമായും എട്ടു പേരെയും സാക്ഷികളായി വിസ്തരിക്കണമെന്ന് ഹർജിക്കാരൻ പറഞ്ഞതിനെയും കോടതി അംഗീകരിച്ചു.

2022 ജൂലൈ ഒന്നാം തീയതി സ്ഫോടനം നടന്ന് 10 മിനിട്ടിനകം കെ ജി സെന്ററിന് മുന്നിൽ സ്ഫോടനം നടന്ന സ്ഥലത്ത് വച്ച് തന്നെ EP ജയരാജനും PK ശ്രീമതിയും മാധ്യമങ്ങളിലൂടെ ലൈവ് ആയി നടത്തിയ പരാമർശങ്ങൾ കലാപാഹ്വാനം ആയിരുന്നുവെന്നും, ഇവർ ഗൂഢാലോചന നടത്തി, വ്യാജ പരാമർശങ്ങളുടെ ഭാഗമായി സംസ്ഥാനത്തിലുടനീളം കലാപങ്ങൾ ഉണ്ടായി എന്നും ആയതിനാൽ ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്നും ആണ്‌ ഹരജിക്കാരന്റെ ആവശ്യം. ഈ ഹരജിയിലാണിപ്പോ ൾ സി പി എം നേതാക്കൾക്കെതിരായ വിധി ഉണ്ടായത്.. നാല് മാസം മുമ്പ് ഈ കേസിൽ ഇ പി ജയരാജനും പി കെ ശ്രീമതിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. പ്രസ്തുത കേസിലാണ് നിർണായകമായ കോടതിവിധി ഉണ്ടായിരിക്കുന്നത്.

Karma News Network

Recent Posts

കൊയിലാണ്ടി ഗുരുദേവ കോളേജിൽ എസ്എഫ്ഐയുടെ ഗുണ്ടായിസം, പ്രിൻസിപ്പലിന് മർദ്ദനം

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജില്‍ എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിൽ പ്രിൻസിപ്പലിന് പരിക്കേറ്റു. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക്…

8 mins ago

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞു, ഹോട്ടൽ ഉടമയെ തല്ലിച്ചതച്ചു

ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ…

29 mins ago

ശിവക്ഷേത്രം തല്ലിത്തകർത്ത ജിഹാദികൾ കരുതിയിരുന്നോളു; പണ്ടത്തേതുപോലെ മുങ്ങാമെന്നു കരുതണ്ട

ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ഒരു ശിവക്ഷേത്രം നശിപ്പിച്ച് ജിഹാദികൾ. ഇത് ഹിന്ദു, മുസ്ലീം സമുദായങ്ങളിൽ പെട്ട പ്രദേശവാസികളുടെ വൻ…

50 mins ago

ഡിജിപിക്ക് തിരിച്ചടി, 10.8 സെന്റ് ജപ്തി ചെയ്തു, അഡ്വാൻസ് 30 ലക്ഷം തിരികെ നൽകിയാൽ ജപ്തി ഒഴിവാകും

തിരുവനന്തപുരം: ഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻ്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് ഉത്തരവ്. നെട്ടയത്തുള്ള 10 സെൻ്റ്…

59 mins ago

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

2 hours ago

രാഹുലിനെതിരേ 3വട്ടം ആഞ്ഞ് മോദി,പരമശിവൻ പാർലമെന്റിൽ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

2 hours ago