crime

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപം റോഡ് തടസ്സപ്പെടുത്തിയതിന് തെരുവ് കച്ചവടക്കാരനെതിരെ ആദ്യ എഫ്ഐആർ ഫയൽ ചെയ്തു.

പുതിയ നിയമം അനുസരിച്ച് റോഡിൽ വസ്തുക്കൾ ഇട്ടോ, പ്രകടനം നടത്തിയോ, കൂടി നിന്നോ ഗതാഗതം തടസപ്പെടുത്തുന്നതും വാഹനങ്ങൾക്കും മറ്റുള്ളവർക്കും അപകടം ഉണ്ടാക്കുന്നതും ശിക്ഷാർ ഹമാണ്‌.ഏതെങ്കിലും വ്യക്തിക്ക് അപകടമോ തടസ്സമോ പരിക്കോ ഉണ്ടാക്കുന്നതിനേ തടയുകയാണ്‌ ഇതിലൂടെ.

രാജ്യത്ത് ഇനി പിഴയുടെ കാലം ആയിരിക്കും. ക്രിമിനൽ കുറ്റം നടത്തിയാൽ എത്ര ചെറിയ കേസിലും വൻ പിഴ ഉണ്ടാകും. റോഡ് തടസപ്പെടുത്തുന്ന ഓരോ വ്യക്തിയും 5000 രൂപ പിഴ അടയ്ക്കണം.

പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ വഴിയോരക്കച്ചവടക്കാരൻ വെള്ളക്കുപ്പികളും ഗുട്ഖയും റോഡിൽ വിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് എഫ്ഐആർ ഫയൽ ചെയ്തത്. അദ്ദേഹത്തിൻ്റെ താൽക്കാലിക സ്റ്റാൾ റോഡിന് തടസ്സമായതിനാൽ അത് മാറ്റാൻ അദ്ദേഹത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇത് ചെയ്യാത്തതിനെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു

 

Karma News Editorial

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

30 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago