kerala

മോദിയുടെ സർപ്രൈസ്!അടുത്ത കേരള ബിജെപി പ്രസിഡന്റ്, കേരളം പിടിക്കാൻ സുരേഷ് ഗോപിക്ക് ഒപ്പം മുൻ ഡിജിപി ടി.പി സെൻകുമാർ

സെൻ കുമാർ കളത്തിൽ ഇറങ്ങി. മുസ്ളീം ന്യൂനപക്ഷത്തിനു കേരളത്തിലെ ഇടത് വലത് മുന്നണികൾ അധിക പരിഗണന നല്കുന്നതിനെതിരേ മുൻ ഡി ജി പിയുടെ നിരീക്ഷണം കൊടുങ്കാറ്റാകുന്നു. ഇത് തുടങ്ങി വയ്ച്ചത് വെള്ളാപ്പള്ളി നടേശൻ ആയിരുന്നു.

എന്നാൽ ഏറെ കാലം ശത്രുതയിൽ ആയിരുന്ന വെള്ളാപ്പള്ളിയും സെൻകുമാറും കൈ കോർക്കുന്നു. കേരളത്തിലെ ന്യൂനപക്ഷ പ്രീണന വിഷയത്തിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ നിലപാടിനു പിൻബലമേകി മുൻ ഡിജിപി ടി.പി. സെൻകുമാർ രംഗത്തെത്തി. എസ് എൻ ഡി പി ഭരണ വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ്റെ ശത്രുപക്ഷത്തായിരുന്ന ടി.പി. സെൻകുമാർ ന്യൂനപക്ഷ പ്രീണന വിഷയത്തിൽ വെള്ളാപ്പള്ളി നടേശനുമായി ഒരുമിച്ചു പോരിനിറങ്ങിയത് നിർണായക സംഭവ വികാസമാണ്.

കേരള രാഷ്ട്രീയം മാറ്റി മറിക്കും. കേരളത്തിൽ ആകെ 9 രാജ്യ സഭാ സീറ്റാണുള്ളത്. കേന്ദ്ര സർക്കാരിൽ മുസ്ളീം മന്ത്രി ഇല്ല എന്ന് പറയുമ്പോൾ രാജ്യ സഭയിൽ 9ൽ 5 പേരും മുസ്ളീങ്ങളാണ്‌ എന്നും ചൂണ്ടിക്കാട്ടുന്നു. ഇത് അധിക പരിഗണന അല്ല മറിച്ച് ഹിന്ദു- ക്രിസ്ത്യൻ വിഭാഗത്തേ അവഗണിച്ചതാണ്‌. മറ്റൊന്ന് യു ഡി എഫിന്റെ മൂന്നിൽ മൂന്ന് സീറ്റിലും മുസ്ളീം എം പി മാരാണ്‌. യു ഡി എഫിന്റെ ആകെയുള്ള 3ൽ 3 രാജ്യ സഭാ സീറ്റിലും എങ്ങിനെ മുസ്ളീങ്ങൾ ആയി. യു ഡി എഫിൽ മറ്റ് മതക്കാർ ഇല്ലേ..അവർക്കും താല്പര്യങ്ങൾ ഇല്ലേ. അതും യു ഡി എഫിനു കിട്ടിയ 3 രാജ്യ സഭാ സീറ്റിൽ 2ഉം മുസ്ളീം ലീഗിനു കൈമാറി. ഇവിടെ ക്രിസ്ത്യൻ ന്യൂനപക്ഷത്തേ പോലും ഒന്ന് പരിഗണിച്ചില്ല.

ഇതുമായി ബന്ധപ്പെട്ട് ഡോ ടി പി സെൻ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാണ്‌.. അതിങ്ങനെ..1971ൽ ഓരോ വിഭാഗത്തിനും എത്ര ആ​‍ീഡേഡ് സ്കൂളുകളും കോളേജുകളും ഉണ്ടായിരുന്നു എന്നും എപ്പോൾ അവ എത്രവീതം ആയി എന്നതും നോക്കിയാൽ മാത്രം മതി കേരളത്തിൽ നടന്നിട്ടുള്ള വിവേചനപരമായ നടപടികൾ മനസ്സിലാക്കാൻ.

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ന്യൂനപക്ഷ പ്രീണനമാണ് സി പി എം തകർച്ചക്ക് കാരണമെന്ന ചർച്ചക്ക് തുടക്കം കുറിച്ചത്. കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകൾ ന്യൂനപക്ഷം കയ്യടക്കുന്നതിലും സുരേന്ദ്രൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.കേരളത്തിൽ ന്യൂനപക്ഷ പ്രീണനത്തിനെതിരായ പോരാട്ടത്തിൽ രക്തസാക്ഷിയാകാനും മടിക്കില്ലെന്ന വെള്ളാപ്പള്ളി നടേശൻ്റെ പ്രഖ്യാപനം സി പി എമ്മിൻ്റെ ചങ്കിടിപ്പ് കൂട്ടി. സി പി എമ്മിൻ്റെ ഈഴവ വോട്ടുബാങ്കിൽ കോട്ടമുണ്ടായതാണ് സിപിഎം തകർച്ചക്ക് കാരണമെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. സി പി എമ്മിലെ ഈഴവർ ബിജെ പി യിലേക്ക് ചേക്കേറുന്നതായും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ഇതേ തുടർന്ന് വെള്ളാപ്പള്ളിക്കെതിരെ ആസൂത്രിതമായി ആക്രമണം ആരംഭിച്ചു.
എസ് എൻ ഡിപിയിലെ വിമത നേതാക്കളെ ഇറക്കി വെള്ളാപ്പള്ളിയെ വിരട്ടാനായി സി പി എം നീക്കം. മുസ്ലിം ലീഗ് – പോപ്പുലർ ഫ്രണ്ട് സൈബർ പോരാളികൾ വെള്ളാപ്പള്ളിക്കെതിരെ അസഭ്യ വർഷമാരംഭിച്ചു.

ഇതിനിടെ ടി.പി. സെൻകുമാർ കളത്തിലിറങ്ങിയത് രംഗം കൊഴുപ്പിച്ചു. കേരളത്തിലെ വിവേചനം മനസിലാക്കാൻ 1971 ൽ ഓരോ വിഭാഗത്തിനും എത്ര എയ്ഡഡ് സ്കൂളുകളും കോളജുകളും ഉണ്ടായിരുന്നു എന്നും ഇപ്പോൾ അവ എത്ര വീതമായെന്നു നോക്കാനുമാണ് സെൻകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്. കെ.സുരേന്ദ്രൻ – വെള്ളാപ്പള്ളി നടേശൻ – ടി.പി. സെൻകുമാർ എന്നീ ഈഴവ സമുദായത്തിലെ പ്രബലർ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പരസ്യമായി രംഗത്തു വന്നത് സി പി എം ഈഴവ അണികൾക്കിടയിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

ഒരു കാലത്ത് ഡോ ടി പി സെൻ കുമാറിനെ ബിജെപിയിൽ സജീവമാകുന്നതിൽ നിന്നും മന പൂർവ്വം തടഞ്ഞവർ ഉണ്ടായിരുന്നു. സെൻ കുമാറിന്റെ വാർത്താ സമ്മേളനം വരെ ഇവർ കലക്കി. സെൻ കുമാർ എന്ന സക്തനായ നേതാവിനെ അഴിച്ച് വിട്ടാൽ മറ്റൊരു സ്രേഷ് ഗോപി ഇഫക്ട് ബിജെപിക്ക് കേരള രാഷ്ട്രീയത്തിൽ ഉണ്ടാകുമായിരുന്നു. എന്നാൽ സ്വർണ്ണ കടത്തും മുസ്ളീം വ്യവസായികളുമായി ചില അടുപ്പങ്ങളും സൂക്ഷിക്കുന്ന ഒരു നേതാവായിരുന്നു അന്ന് ഡോ ടി പി സെൻ കുമാറിനെ ചവിട്ടി അരച്ചതും അപമാനിച്ചതും. ഇപ്പോൾ വീണ്ടും ഒരു വൻ തിരിച്ച് വരവിനു ഒരുങ്ങുകയാണ്‌ ഡോ ടി പി സെൻ കുമാർ.

Karma News Network

Recent Posts

കനത്ത മഴ, കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായി പെയ്യുന്ന മഴയിൽ കൂടുതൽ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ആലപ്പുഴയിലെ കുട്ടനാട് താലുക്കിലെ…

2 hours ago

ബംഗാളിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ മുടങ്ങി, മമതയ്ക്കും സ്പീക്കർക്കും ഗവർണറുടെ കനത്ത തിരിച്ചടി

കൊൽക്കത്ത: സ്പീക്കറുടെ നിരുത്തരവാദപരമായ നിലപാടു കാരണം ബംഗാളിൽ ബുധനാഴ്ച ഉച്ചയ്ക്ക് രാജ്ഭവനിൽ നടക്കേണ്ടിയിരുന്ന, രണ്ടു നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് മുടങ്ങി.…

2 hours ago

മാർപ്പാപ്പ ഇന്ത്യയിലേക്ക്, ഒന്നും മൂന്നും മതങ്ങൾ ഒന്നിക്കുമ്പോൾ മോദിക്ക് നോബൽ സമ്മാനം

ലോക ചരിത്രം തിരുത്തി കുറിച്ച് മാർപ്പപ്പ ഇന്ത്യയിലേക്ക്. ഈ വർഷം അവസാനമോ 2025 ആദ്യമോ ഇന്ത്യ സന്ദർശിക്കാൻ ഷെഡ്യൂൾ തയ്യാറാക്കാൻ…

2 hours ago

ആലപ്പുഴയിൽ മതിൽ ഇടിഞ്ഞുവീണ് ഒൻപതാംക്ലാസ് വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ. ആറാട്ടുവഴിയിൽ മതിൽ ഇടിഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു. അന്തേക്ക്പറമ്പ് അലിയുടെയും ഹസീനയുടെയും മകന്‍ അല്‍ ഫയാസ് അലി (14) ആണ്…

3 hours ago

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ, അനുവദിച്ചത് ജൂൺ മാസത്തെ പെൻഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്‌ച സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം തുടങ്ങുമെന്ന്‌ അറിയിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.…

3 hours ago

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ വിവിധ…

4 hours ago